ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണം ഉടന്‍ തുടങ്ങുമെന്ന് റെഡ്ഡീസ് ലാബോറട്ടറി

സ്പുട്‌നിക് അഞ്ചിന്റെ 10 കോടി ഡോസ് ഇന്ത്യയില്‍ റെഡ്ഡീസ് ലബോറട്ടറീസിന് നല്‍കാന്‍ നേരത്തെ തന്നെ റഷ്യ തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ റെഗുലേറ്ററില്‍ നിന്ന് ആവശ്യമായ അംഗീകാരം നേടിയശേഷം ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ആദ്യഘട്ടത്തിനു തുടക്കം കുറിക്കും.

Serum Institute to ready 60-70 million doses of COVID-19 vaccine by December
-Ad-

റഷ്യന്‍ കോവിഡ് വാക്‌സിന്‍ ആയ സ്പുട്‌നിക് അഞ്ചിന്റെ പരീക്ഷണം ഉടന്‍തന്നെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി രണ്ടായിരത്തോളം ആളുകളില്‍ റഷ്യയുടെ വാക്‌സീന്റെ പരീക്ഷണം നടത്തുമെന്നും ഇത് രോഗ നിര്‍മാര്‍ജ്ജന രംഗത്ത് കമ്പനിയുടെ വന്‍ കുതിച്ചു ചാട്ടമായിരിക്കുമെന്നും റെഡ്ഡീസ് ലാബ് സിഇഒ ദീപക് സപ്‌റ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സ്പുട്‌നിക് അഞ്ചിന്റെ 10 കോടി ഡോസ് ഇന്ത്യയില്‍ റെഡ്ഡീസ് ലബോറട്ടറീസിന് നല്‍കാന്‍ നേരത്തെ തന്നെ റഷ്യ തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ റെഗുലേറ്ററില്‍ നിന്ന് ആവശ്യമായ അംഗീകാരം നേടിയശേഷം ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ആദ്യഘട്ടത്തിനു തുടക്കം കുറിക്കും.

റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (ആര്‍ഡിഐഎഫ്) ഡോ. റെഡ്ഡീസും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണം.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here