സൗദിയില്‍ സ്വദേശിവത്കരണം ശക്തം; ഹോട്ടല്‍ മേഖലയിലെ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും

ഹോസ്പിറ്റാലിറ്റി മേഖലയില്‍ സ്വദേശിവത്കരണ തൊഴില്‍ പരിഷ്‌കരണവുമായി സൗദി അറേബ്യ. ത്രി സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വില്ലകള്‍, ഹോട്ടല്‍ സ്യൂട്ടുകള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങിയവയിലെല്ലാം ജോലി ചെയ്യുന്നവരെയാകും ഇത് ബാധിക്കുക. തൊഴില്‍ സാമൂഹ്യ വികസന മന്ത്രി അഹ്മദ് അല്‍ റാജിഹിയുടെ അറിയിപ്പു പ്രകാരം റിസര്‍വേഷന്‍, പര്‍ച്ചേസ്, മാര്‍ക്കറ്റിങ്, ഫ്രണ്ട് ഡോര്‍ ജോലികളിലുള്ള വിദേശികളെയാകും ആദ്യ ഘട്ടത്തില്‍ നീക്കം ചെയ്യുക.

അഡ്മിനിസ്‌ട്രേഷന്‍, കഫേ വെയിറ്റേഴ്‌സ്, സെയില്‍സ് റെപ്, ഡയറക്റ്റര്‍, അസിസ്റ്റന്റ്, മാനേജര്‍, സൂപ്പര്‍വൈസര്‍, ടൂറിസ്റ്റ് എന്‍ക്വയറി ക്ലര്‍ക്ക്, അഡ്മിനിസ്‌ട്രേറ്റീവ് എപ്ലോയി, അഡ്മിനിസ്‌ട്രേറ്റീവ് കോര്‍ഡിനേറ്റിങ് സ്റ്റാഫ്, ഫിറ്റ്‌നസ്, ജിം സൂപ്പര്‍വൈസേഴ്‌സ് തുടങ്ങിയ തസ്തികകളിലുള്ളവരെ കൂടി സ്വദേശി വത്കരണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2019 ഡിസംബര്‍ മുതലാകും ഇവരെ ഉള്‍പ്പെടുത്തിയുള്ള സ്വദേശിവത്കരണ നിയമം പ്രാബല്യത്തില്‍ വരിക.

തൊഴിലുടമകള്‍ പൂര്‍ണമായ സ്വദേശിവത്കരണം നിര്‍ദേശിച്ചിരിക്കുന്ന മേഖലകളില്‍ പ്രവാസികളെ ഉള്‍പ്പെടുത്തിയാല്‍ കനത്ത പിഴ ഈടാക്കാനാണ് തീരുമാനം. ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികളെ സ്വദേശിവത്കരണം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it