ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; സെപ്റ്റംബര്‍ 16

1. സൗദി എണ്ണ ഉല്‍പ്പാദനം കുറഞ്ഞു; വില ഉയരുന്നു

സൗദി അരാംകോയ്ക്കു നേരെ നടന്ന ഡ്രോണ്‍ ആക്രമണം രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയര്‍ത്തുമെന്ന് ആശങ്ക. ഇപ്പോള്‍ തന്നെ പത്തു ശതമാനം വര്‍ധനവാണ് എണ്ണവിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്. അക്രമണത്തെ തുടര്‍ന്ന് സൗദിയിലെ മൊത്ത എണ്ണ ഉല്‍പ്പാദനത്തില്‍ 50% കുറവാണു വന്നിരിക്കുന്നത്.

2. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള കാര്‍ഗോ സര്‍ചാര്‍ജ് 25% കൂട്ടി

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് കാര്‍ഗോ സര്‍ചാര്‍ജ് 25% ത്തോളം വര്‍ധിപ്പിച്ചു. തുടര്‍ന്ന് ഈ വിമാനങ്ങളില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള കയറ്റുമതി ബഹിഷ്‌കരിച്ചിരിക്കുകയാണ്.

3. ജനുവരി മുതല്‍ ജി എസ് ടി രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധം

ജനുവരി മുതലുളള ചരക്ക് സേവന നികുതി രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കി. വ്യാജ ഇന്‍വോയ്‌സ് തയ്യാറാക്കിയുളള നികുതി വെട്ടിപ്പ് തടയാനാണിത്. ഇതുവരെ പാന്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ ചെയ്യാമായിരുന്നു.

4. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ മോഡല്‍ ഇന്ത്യയിലും

2020 മാര്‍ച്ചില്‍ രാജ്യത്തെ നാല് നഗരങ്ങളില്‍ ദുബായ് മോഡല്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. പ്രധാനമായും നാല് തീമുകളിലാകും ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക.

5. മോട്ടോര്‍ വാഹന നിയമം; പിഴ ഈടാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കേന്ദ്രനയം വ്യക്തമാക്കിയതിന് ശേഷം

പുതിയ മോട്ടോര്‍ വാഹന നിയമത്തിന്റെ പശ്ചാത്തലത്തില്‍ പിഴ ഈടാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കേന്ദ്രനയം വ്യക്തമാക്കിയതിന് ശേഷമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കണണെന്നും മന്ത്രി ആവശ്യപ്പെട്ടു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it