1. രാത്രി 11 മുതല്‍ രാവിലെ ആറുമണിവരെ എസ്ബിഐ എടിഎം കാര്‍ഡ് ഉപയോഗിക്കാനാകില്ല
എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയങ്ങള്‍ക്ക് സമയനിയന്ത്രണവുമായി എസ്ബിഐ. 24 മണിക്കൂറും ലഭിച്ചിരുന്ന സേവനങ്ങള്‍ ഇനി രാത്രി 11 മുതല്‍ രാവിലെ ആറുമണിവരെ ലഭിക്കില്ല. എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ കുറക്കാനാണ് പുതിയ നീക്കമെന്നാണ് എസ് ബി ഐ വ്യക്തമാക്കുന്നത്.
2. സ്വര്‍ണവില വര്‍ധനയില്‍ കേന്ദ്രബാങ്കുകള്‍ക്കും പങ്ക്
സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധനയ്ക്കു പിന്നില്‍ ആര്‍ബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ബാങ്കുകള്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം കേന്ദ്രബാങ്കുകള്‍ വാങ്ങിയ സ്വര്‍ണം 238 ടണ്‍ ആണെങ്കില്‍ ഈ വര്‍ഷം ഇതേ സമയം 374 ടണ്‍ സ്വര്‍ണമാണ് കേന്ദ്ര ബാങ്കുകള്‍ വാങ്ങിയതെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നത്.
3. ഫ്ളിപ്കാര്‍ട്ടിനെ ഏറ്റെടുത്തപ്പോള്‍ വാള്‍മാര്‍ട്ടിന്റെ അറ്റാദായത്തില്‍ ഇടിവ്
ഫ്ളിപ്കാര്‍ട്ടിനെ ഏറ്റെടുത്തത് മൂലമുളള ചെലവുകളുടെ ഭാഗമായി ഇക്കഴിഞ്ഞ പാദത്തിലെ അറ്റാദയത്തില്‍ വാള്‍മാര്‍ട്ടിന് ഇടിവ്. കഴിഞ്ഞ പാദത്തിലെ സംയോജിത അറ്റാദയത്തില്‍ 40 അടിസ്ഥാന പോയിന്റുകളുടെ ഇടിവാണ് ഉണ്ടായത്.
4. പിരിച്ചുവിടല്‍ കണക്കു പുറത്തു വിട്ട് മഹീന്ദ്ര
ഓട്ടോമൊബീല്‍ മേഖല നേരിടുന്ന പ്രതിസന്ധികള്‍ വ്യക്തമാക്കി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എംഡിയുടെ വാക്കുകള്‍. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ 1,500 താല്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വ്യക്തമാക്കി.
5. അറിയിക്കാത്തവരുടെ ശമ്പളം ഇനി ബാങ്കിലേക്ക് പോകില്ല;ധനവകുപ്പ്
ബാങ്ക് വഴി വേണോ ട്രഷറി സേവിങ്സ് അക്കൗണ്ട് വഴി വേണോ എന്ന് വ്യക്തമാക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ഇനിമുതലുളള ശമ്പളം എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി.