ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂലൈ 30

1. എസ്ബിഐ നിക്ഷേപ പലിശ നിരക്ക് കുറച്ചു

എസ്ബിഐ നിക്ഷേപത്തിനുള്ള പലിശ നിരക്ക് കുറച്ചു. ഏഴ് മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.75 % എന്നത് അഞ്ച് ശതമാനമായിട്ടാണ് കുറയ്ക്കുന്നത്. അതിനോടൊപ്പം 46 ദിവസം മുതല്‍ 179 ദിവസം വരെയുള്ള നിരക്ക് 6.25 ശതമാനത്തില്‍ നിന്നും 5.75 ശതമാനവും ആക്കും. 180 ദിവസം മുതല്‍ പത്തു വര്‍ഷം വരെ പലിശ നിരക്ക് 0.20 % മുതല്‍ 0.35 % വരെ ആക്കും.

2. കൊച്ചിന്‍ ഷിപ്‌യാര്‍ഡ്; 118 കോടി രൂപ ലാഭം

ജൂണ്‍ മാസം അവസാനിച്ച പാദത്തില്‍ 118.97 കോടി രൂപ ലാഭവുമായി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.06 ശതമാനം വര്‍ധനവാണ് നേടിയത്. വരുമാനത്തിലും 12.05 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

3. കേന്ദ്ര സര്‍ക്കാരിന് ടെലികോം സ്ഥാപനങ്ങള്‍ നല്‍കാനുള്ളത് 92000 കോടി

രാജ്യത്തെ ടെലികോം സ്ഥാപനങ്ങള്‍ ലൈസന്‍സ് ഫീ ഇനത്തില്‍ മാത്രമായി കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ളത് 92000 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ ടെലികോം സ്ഥാപനങ്ങളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ് എന്നിവരും പൊതുമേഖല സ്ഥാപനങ്ങളായ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയുമാണ് തുക നല്‍കാനുള്ളതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.

4. യുഎസ്-ചൈന വ്യാപാര ചർച്ച ഇന്ന് പുനരാരംഭിക്കും

വ്യാപാര തർക്കം പരിഹരിക്കാൻ യുഎസും ചൈനയും ചർച്ചകൾ ഇന്ന് പുനരാരംഭിക്കും. ഇരു രാജ്യങ്ങളുടെയും ഇടനിലക്കാർ ഇന്ന് ചൈനയിലെ ഷാങ്ഹായ്യിൽ കൂടിക്കാഴ്ച നടത്തും. മേയിൽ ചർച്ചകൾ അപ്രതീക്ഷതമായി നിർത്തിവെച്ചതിനുശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

5. ഇന്ത്യൻ ഓയ്ൽ ഈ വർഷം 25,083 കോടി നിക്ഷേപിക്കും

രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയ്ൽ ഈ വർഷം 25,083 കോടി നിക്ഷേപിക്കും. മൂലധനച്ചെലവുകൾക്കായിട്ടാണ് ഈ പണം വിനിയോഗിക്കുക. മുൻ വർഷം 28,200 കോടി രൂപയായിരുന്നു കമ്പനിയുടെ ക്യാപിറ്റൽ എക്സ്പെൻഡിച്ചർ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it