കോവിഡ് രണ്ടാം തരംഗം 100 ദിവസത്തോളം നീണ്ടുനില്‍ക്കുന്നത്; എസ്ബിഐ റിപ്പോര്‍ട്ട്

ദിനംപ്രതിയുള്ള കൊറോണ വൈറസ് കേസുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50,000 ത്തിലധികം പുതിയ രോഗികളെയാണ് ചേര്‍ത്തിട്ടുള്ളത്. രണ്ടാമത്തെ തരംഗത്തിന്റെ മുഴുവന്‍ സമയ ദൈര്‍ഘ്യം ഫെബ്രുവരി 15 മുതല്‍ കണക്കാക്കിയതനുസരിച്ച് 100 ദിവസം വരെ നീണ്ടുനില്‍ക്കുമെന്ന് എസ്ബിഐയുടെ ഗവേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ഇതനുസരിച്ച് മേയ് മാസത്തോടെയായിരിക്കും കോവിഡ് കേസുകളിലും കുറവ് എന്നതാണ് വ്യക്തമാകുന്നത്.
എന്നാല്‍ എസ്ബിഐ ബാങ്കിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത് പ്രതിരോധ കുത്തിവയ്പ്പുകള്‍ വേഗത്തിലാക്കുന്നത് ഇത്തവണ പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ്.
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വിജയിക്കാനുള്ള ഏക മാര്‍ഗം വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,476 പുതിയ കൊറോണ വൈറസ് അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യവ്യാപകമായി ഈ കണക്ക് 1,17,87,534 ആയി.
ആക്ടീവ് കേസുകളുടെ എണ്ണം തുടര്‍ച്ചയായ 15-ാം ദിവസവും വര്‍ധനവ് രേഖപ്പെടുത്തി. 3,95,192 ആണ് ഇത്. അതേസമയം, ഇന്ത്യയില്‍ വാക്‌സിനേഷനുകളുടെ എണ്ണം 5.3 കോടി കവിഞ്ഞു.
'2021 ഫെബ്രുവരി മുതല്‍ ഇന്ത്യ രണ്ടാം തരംഗ അണുബാധയ്ക്ക് സാക്ഷ്യം വഹിക്കുന്നു, ദിവസേന പുതിയ കേസുകള്‍ വീണ്ടും ഉയരുന്നു. രണ്ടാമത്തെ തരംഗത്തില്‍ ഇന്ത്യ ആകെ കേസുകള്‍ 25 ലക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു (23 മാര്‍ച്ച് വരെയുള്ള ഡാറ്റയുടെ വിവരങ്ങളെ അടിസ്ഥാനമാക്കി). നിലവില്‍ ദിവസേനയുള്ള പുതിയ കേസുകളില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയില്‍ മാത്രമാണ്.
'ആഗോള തലത്തിലെ കോവിഡ് -19 ന്റെ രണ്ടാം തരംഗ നിരക്ക് ആദ്യ തരംഗത്തേക്കാള്‍ തീവ്രത കാണിക്കുന്നുണ്ടെങ്കിലും, വാക്്‌സിനുകളുടെ സാന്നിധ്യം വലിയ വ്യത്യാസമുണ്ടാക്കും. അതിനാല്‍ സ്ഥിതിഗതികള്‍ നന്നായി കൈകാര്യം ചെയ്യാന്‍ ഇന്ത്യക്ക് കഴിയും,' റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രാദേശികവല്‍ക്കരിച്ച ലോക്ക്ഡൗണുകള്‍ / നിയന്ത്രണങ്ങള്‍ അണുബാധയുടെ വ്യാപനം നിയന്ത്രിക്കുന്നതിന് കാരണമായിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. വന്‍തോതിലുള്ള വാക്‌സിനേഷനുമാണ് ഏക പ്രതീക്ഷ. മഹാരാഷ്ട്ര, പഞ്ചാബ് എന്നിവയുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഇത് ദൃശ്യമാണ്.' റിപ്പോര്‍ട്ട് പറയുന്നു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it