ശരവണഭവൻ സ്ഥാപകൻ പി രാജഗോപാൽ അന്തരിച്ചു

കൊലകുറ്റത്തിന് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ശരവണ ഭവൻ ഉടമ പി.രാജഗോപാൽ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കോടതി അനുവദിച്ചതിനെത്തുടർന്ന് ചികിത്സക്കായി സ്റ്റാൻലി മെഡിക്കൽ കോളേജിൽ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് ചൊവ്വാഴ്ച അദ്ദേഹത്തെ മാറ്റിയിരുന്നു.

ഹോട്ടൽ ജീവനക്കാരന്റെ മകളുടെ ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് രാജഗോപാൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടത്.

കൂടുതൽ സമയം അനുവദിക്കണമെന്ന അപേക്ഷ സുപ്രീംകോടതി നിരസിച്ചതിനെത്തുടർന്ന് രാജഗോപാലും മറ്റൊരു പ്രതിയും കീഴടങ്ങുകയായിരുന്നു.

ദക്ഷിണേന്ത്യയിലെ പ്രമുഖ ഹോട്ടൽ ചെയ്ൻ ആണ് ശരവണഭവൻ. ഇന്ത്യയിൽ 25 ശാഖകളുള്ള ശരവണഭവന് യു.എസ്., ബ്രിട്ടൻ, ഓസ്‌ട്രേലിയ അടക്കം 20 രാജ്യങ്ങളിൽ ശാഖകളുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it