ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ഓഗസ്റ്റ് 16

1. സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കും; നരേന്ദ്ര മോദി

സാമ്പത്തിക മാന്ദ്യത്തിനും തൊഴില്‍ നഷ്ടത്തിനും ഇടയാക്കിക്കൊണ്ട് സമ്പദ്വ്യവസ്ഥയെ ഗ്രസിച്ചിരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനെപ്പറ്റി ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദമായ ചര്‍ച്ച നടത്തി.

2. ഡോളറിനെതിരെ രൂപ ദുര്‍ബലമായി; നേട്ടം കൊയ്തത് പ്രവാസികള്‍

ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടെ പ്രവാസികള്‍ക്ക് നേട്ടം. രാജ്യാന്തര വിപണിയില്‍ യുഎഇ ദിര്‍ഹത്തിന് 19.49 രൂപയാണ് വ്യാഴാഴ്ചത്തെ നിരക്ക്. ഇതനുസരിച്ച് 51 ദിര്‍ഹം 34 ഫില്‍സിന് ഉപഭോക്താക്കള്‍ക്ക് 1000 ഇന്ത്യന്‍ രൂപ ലഭിച്ചു.

3. പണം പിന്‍വലിക്കലല്ലാതെ മറ്റൊന്നും എടിഎം ഇടപാടായി പരിഗണിക്കരുത്; റിസര്‍വ് ബാങ്ക്

എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കലൊഴിച്ച് മറ്റെല്ലാ സേവനങ്ങളും സൗജന്യമായിരിക്കുമെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് അറിയിപ്പ്. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് അറിയിപ്പ് പുറത്തിറക്കിയത്.

4. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്നത് അമേരിക്ക നീട്ടിവച്ചു

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ലാപ്‌ടോപ്പുകള്‍, സെല്‍ഫോണുകള്‍, വീഡിയോ ഗെയിം കണ്‍സോളുകള്‍, പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചെരുപ്പുകള്‍, തുണി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് 10 ശതമാനം അധിക നികുതി ചുമത്തുന്നത് അമേരിക്ക നീട്ടിവച്ചു.

5. ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനം

ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഇന്ന് നാട്ടില്‍ എത്തിയേക്കും. മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരെ ഇന്നലെയാണ് മോചിപ്പിച്ചത്. വിദേശകാര്യസഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it