എസ്.സി.ഒയുടെ '8 അത്ഭുത പട്ടിക'യില്‍ പട്ടേല്‍ പ്രതിമ

ഗുജറാത്തിലെ 182 മീറ്റര്‍ ഉയരമുള്ള പട്ടേല്‍ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയെ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ 8 അത്ഭുതങ്ങളില്‍ ഉള്‍പ്പെടുത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എസ്സിഒയില്‍ അംഗമായ രാജ്യങ്ങള്‍ക്കിടയിലെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ആദരിച്ചുകൊണ്ടാണ് നര്‍മദാ നദീ തീരത്തെ സാധു ബെട്ട് ദ്വീപില്‍ 2018 ല്‍ ഏകതാ പ്രതിമ സ്ഥാപിച്ചത്. 2989 കോടി രൂപ ചെലവിട്ടാണ് പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 135 മീറ്റര്‍ ഉയരത്തില്‍ പ്രതിമയുടെ നെഞ്ച് ഭാഗം വരെ സന്ദര്‍ശകര്‍ക്ക് പോകുവാന്‍ സാധിക്കും. ഇവിടെ ഒരുക്കിയിരിക്കുന്ന വ്യൂവിംഗ് ഗാലറിയില്‍ നിന്ന് സര്‍ദാര്‍ സരോവര്‍ ഡാമിന്റെ മനോഹാരിത വീക്ഷിക്കാന്‍ കഴിയും, വിന്ധ്യ- സത്പുര മലനിരകളുടേയും നര്‍മ്മദ വാലിയുടേയും ദൃശ്യങ്ങളും.

Statue of Unity finds place in '8 Wonders of SCO'

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it