സജീവ് നായരുടെ വീറൂട്ട് വെല്‍നസില്‍ സുനില്‍ ഷെട്ടിയുടെ  നിക്ഷേപമെത്തി

പൂനെയിലെ ഓണ്‍ലൈന്‍ ഫിറ്റ്നസ് കമ്മ്യൂണിറ്റിയായ സ്‌ക്വാറ്റിലും സുനില്‍ ഷെട്ടി നിക്ഷേപകന്‍

Sunil-shetty-invests-in-sajeev-nairs-vieroots-wellness-solutions
-Ad-

ബിസിനസ് സംരംഭകത്വ പരിശീലകന്‍ സജീവ് നായര്‍ കൊച്ചി ആസ്ഥാനമായി സ്ഥാപിച്ച ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ വീറൂട്ട് വെല്‍നസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ ബോളിവുഡ് നടനും പ്രൊഡ്യൂസറുമായ സുനില്‍ ഷെട്ടിയുടെ നിക്ഷേപമെത്തി. തുക എത്രയെന്നു പ്രഖ്യാപിച്ചിട്ടില്ല.

വ്യക്തിഗത ജീവിതശൈലി മാനേജുമെന്റില്‍ ഊന്നല്‍ നല്‍കുന്ന സംരംഭമാണ് വീറൂട്ട് വെല്‍നസ്. പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫിറ്റ്നസ് കമ്മ്യൂണിറ്റിയായ സ്‌ക്വാറ്റിലും നിക്ഷേപകനാണ് സുനില്‍ ഷെട്ടി. ഫിറ്റ്നസിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനാണ് സ്‌ക്വാട്സില്‍ നിക്ഷേപം നടത്തുന്നതെന്ന് ഷെട്ടി അറിയിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here