മോട്ടോർ വാഹന നിയമഭേദഗതി: ചട്ടം ലംഘിച്ചാൽ കനത്ത പിഴ

മോട്ടർ വാഹന നിയമ ഭേദഗതി ബില്ലിന് ലോക്സഭ ചൊവ്വാഴ്ച അംഗീകാരം നൽകിയിരുന്നു. രാജ്യസഭയിൽ ഉടൻ ബില്ല് അവതരിപ്പിക്കും. പുതിയ ബിൽ അനുസരിച്ച് ചട്ടങ്ങളിൽ നിരവധി മാറ്റങ്ങളാണ് വന്നിരിക്കുന്നത്. നിയമ ലംഘനത്തിന് നൽകേണ്ടി വരുന്ന പിഴ തുകയും ഉയർത്തിയിട്ടുണ്ട്.

30 വർഷം പഴക്കമുള്ള നിയമങ്ങളാണ് പുതിയ ഭേദഗതിയിലൂടെ പൊളിച്ചെഴുതുന്നത്. എന്നാൽ ഇവ നടപ്പാക്കണോ വേണ്ടയോ എന്നത് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം.

ഭേദഗതിയനുസരിച്ചുള്ള മാറ്റങ്ങളിൽ പ്രധാനപ്പെട്ടത്

  • ആംബുലൻസ്, ഫയർ ബ്രിഗേഡ് അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് വഴി നൽകിയില്ലെങ്കിൽ 10,000 രൂപ പിഴ. 6 മാസം വരെ ജയിൽ ശിക്ഷയും ലഭിക്കാം.
  • മദ്യപിച്ചു വാഹനമോടിച്ചാൽ പിഴ 10,000 രൂപ
  • ലൈസൻസ് ഇല്ലാതെ വണ്ടിയോടിച്ചാൽ 5000 രൂപ പിഴ
  • ഹെൽമെറ്റില്ലാതെ ബൈക്കോടിച്ചാൽ 1000 രൂപ പിഴയും 3 മാസം ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഷൻ
  • ഇൻഷുറൻസില്ലാത്ത വാഹനമോടിച്ചാൽ 2000 രൂപ പിഴ
  • പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷിതാവ് 25000 രൂപ പിഴ അടക്കേണ്ടി വരും. ഇത് കൂടാതെ മൂന്ന് വർഷം ജയിൽ ശിക്ഷ
  • അമിതവേഗത, റേസിംഗ്, മദ്യപിച്ചുള്ള വാഹനമോടിക്കൽ എന്നിവയ്ക്ക് ലൈസൻസ് വരെ റദ്ദാക്കാനുള്ള വ്യവസ്ഥകളുണ്ട്.
  • ഡ്രൈവിംഗ് ടെസ്റ്റ് ഓട്ടോമേറ്റഡ് ആകും. അഴിമതി കുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
  • ഓൺലൈൻ ടാക്സി കമ്പനികളെ റെഗുലേറ്റ് ചെയ്യാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്.
  • വാഹനാപകടം നടന്ന് ഒരു മണിക്കൂറിനുള്ളിൽ കാഷ്‌ലെസ് ചികിത്സ
  • വാഹനാപകടത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരുക്കേൽക്കുന്നവർക്ക് 2.5 ലക്ഷം രൂപയും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകൾ
  • ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സമയപരിധി ഒരു മാസത്തിൽ നിന്ന് ഒരു വർഷമാക്കും.
  • ലേണിംഗ് ലൈസൻസ് ഓൺലൈൻ വഴി നൽകും
  • അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവർക്കു സംരക്ഷണം.
  • ഭിന്നശേഷിക്കാർക്ക് ലൈസൻസ് നൽകാൻ ലൈസൻസിംഗ് അതോറിറ്റിയ്ക്ക് അനുവാദം
  • ബസ്, ചരക്ക് ലോറി അടക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് 5 വർഷത്തിലൊരിക്കൽ പുതുക്കണം. ഇപ്പോഴിത് 3 വർഷമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it