അമേരിക്കയില്‍ കടുവയ്ക്കു കോവിഡ് 19

മൃഗങ്ങളിലേക്കും പടര്‍ന്നു തുടങ്ങിയതായി സൂചന

tiger too got covid
-Ad-

കൊറോണ വൈറസ് മൃഗങ്ങളിലേക്കും പടര്‍ന്നു തുടങ്ങിയതായി സൂചന. ഹോങ്കോങ്ങില്‍ രണ്ട് നായ്ക്കള്‍ക്ക് കോവിഡ് 19 ഗോഗം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ന്യൂയോര്‍ക്കിലെ മൃഗശാലയിലുള്ള കടുവയും കോവിഡ് പോസിറ്റീവ് ആയി.കടുവയെ കൂടാതെ മൃഗശാലയിലുള്ള മൂന്ന് ആഫ്രിക്കന്‍ സിംഹങ്ങളും മറ്റൊരു കടുവയും രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയെങ്കിലും വൈറസ് പോസിറ്റീവ് ആയിട്ടില്ല.

ന്യൂയോര്‍ക്ക് ബ്രോണ്‍ക്‌സ് മൃഗശാലയിലെ നാല് വയസ്സുള്ള കടുവയ്ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.  കടുവയെ പരിപാലിച്ച മൃഗശാലാ ജീവനക്കാരന് നേരത്തേ തന്നെ രോഗം കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തില്‍ നിന്നാകാം കടുവയ്ക്കും രോഗബാധയുണ്ടായതെന്നാണ് കരുതുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here