ഇന്ന് നിങ്ങൾ അറിയേണ്ട 5 പ്രധാന വാർത്തകൾ ; ഓഗസ്റ്റ് 22

പ്രളയം മൂലം സംസ്ഥാനത്തെ പാലുൽപ്പാദനം കുറഞ്ഞത് 65000 ലിറ്റർ വരെ ; കൂടുതൽ പ്രധാന വാർത്തകൾ ചുരുക്കത്തിൽ

1.പ്രളയം; പാലുൽപ്പാദനം കുറഞ്ഞത് 65000 ലിറ്റർ വരെ

പ്രതിദിനം 65000 ലിറ്റർ വരെ സംസ്ഥാനത്തെ പാലുൽപ്പാദനത്തിൽ കുറവുണ്ടായെന്നു മിൽമ വിലയിരുത്തുന്നു. പ്രളയം മൂലം പ്രതിസന്ധിയിലായ കർഷകർ വളർത്തു മൃഗങ്ങളെ വിൽക്കാൻ ഒരുങ്ങുന്നുണ്ടെങ്കിലും വാങ്ങാൻ ആളില്ലാത്ത അവസ്ഥ പ്രതിസന്ധി സൃഷ്ടിക്കുന്നു.

2.വാഹന രജിസ്ട്രേഷൻ ‘വാഹൻ’ സോഫ്റ്റ്‌വെയറിലൂടെ മാത്രം

സംസ്ഥാനത്തെ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങളും പൂർണമായും കേന്ദ്രീകൃത വെബ് അധിഷ്ഠിത സോഫ്റ്റ്‌വെയർ ആയ ‘വാഹനി’ലൂടെ മാത്രമാകും. ഒരു മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും.

3.സംസ്ഥാന പാതകളുടെ സ്ഥാനക്കയറ്റത്തിന് സാമ്പത്തിക പ്രതിസന്ധി

സംസ്ഥാന റോഡുകൾ ദേശീയ പാതകളാക്കി ഉയർത്തുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും താൽക്കാലിക വിലക്ക്. നിലവിലുള്ള സാമ്പത്തിക സ്ഥിതി പരിഗണിച്ച് പദ്ധതി പുനഃപരിശൊധിക്കാൻ ആണ് തീരുമാനം.

4.ബിഎസ്എൻഎൽ – എംടിഎൻഎൽ ലയനത്തിന് അനുമതി

4ജി യിലേക്ക് ഉയരാൻ ഉള്ള ബിഎസ് എൻ എലിന്റെ പദ്ധതികൾ ശക്തമാകുന്നു. 47% ഓഹരി പൊതുവിപണിയിലുള്ള എംടിഎൻഎല്ലിന് ഡീലിസ്റ്റ് ചെയ്ത് ബിഎസ്എൻഎലിന്റെ കീഴിലാക്കി മാറ്റാൻ ഒരുങ്ങുന്നു.

5.വൈദ്യുത വാഹനങ്ങളിലേക്ക് മാറാൻ സമയപരിധി പറഞ്ഞിട്ടില്ലെന്ന് സർക്കാർ

വൈദ്യുത വാഹനങ്ങളിലേക്ക് മാറാൻ സർക്കാർ പ്രത്യേക സമയ പരിധി പറഞ്ഞിട്ടില്ലെന്നു വാർത്തകൾ. പെട്രോൾ – ഡീസൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഫീസ് ഉയർത്താനുള്ള തീരുമാനവും തൽക്കാലം പരിഗണിച്ചേക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here