നവം. 23: ഇന്ന് നിങ്ങൾ അറിയേണ്ട 10 ബിസിനസ് വാർത്തകൾ

1. 7 ദിവസം കൊണ്ട് രൂപ ഉയർന്നത് 220 പൈസ

തുടർച്ചയായി ആഗോള എണ്ണ വിലയിലുണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവ് രൂപയ്ക്ക് അനുഗ്രഹമാകുന്നു. ഏഴ് ദിവസം കൊണ്ട്, ഡോളറിനെതിരെ രൂപയ്ക്കുണ്ടായ മൂല്യ വർദ്ധനവ് 220 പൈസയാണ്.

2. കാർലോസ് ഗോനെ നിസാൻ ഡയറക്ടർ ബോർഡ് പുറത്താക്കി

സാമ്പത്തിക തട്ടിപ്പി​നു അറസ്റ്റിലായ ചെ​യ​ർ​മാ​ൻ കാ​ർ​ലോ​സ് ഗോ​നെ നി​സാ​ൻ പുറത്താക്കി. ഇ​ന്ന​ലെ ചേ​ർ​ന്ന ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം.

3. ഡയറക്ട് ടാക്സ് കോഡ്: 2020 വരെയെങ്കിലും കാത്തിരിക്കേണ്ടി വരും

രാജ്യത്തെ പ്രത്യക്ഷ നികുതി സംവിധാനത്തിൽ അടിമുടി മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിട്ട് തയ്യാറാക്കുന്ന ഡയറക്ട് ടാക്സ് കോഡ് യാഥാർത്ഥ്യമാകാൻ 2020 വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. ഡയറക്ട് ടാക്സ് കോഡ് തയ്യാറാക്കാൻ വേണ്ടി നിയമിച്ചിരിക്കുന്ന പാനൽ കരട് രൂപം സമർപ്പിക്കാൻ കുറഞ്ഞത് മൂന്നോ നാലോ മാസങ്ങൾ എടുക്കും.

4. 400 ജില്ലകൾക്ക് സിറ്റി ഗ്യാസ് നെറ്റ് വർക്ക്: മോദി

രാജ്യത്തെ സിറ്റി ഗ്യാസ് നെറ്റ് വർക്കുകളുടെ എണ്ണം ഇരട്ടിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട്-മൂന്ന് വർഷങ്ങൾക്കകം 400 ജില്ലകളിൽ കൂടി സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കുമെന്ന് മോദി പറഞ്ഞു.

5. രഞ്ജൻ മത്തായി ജെറ്റ് എയർവേയ്സിന്റെ സ്വതന്ത്ര ഡയറക്ടർ സ്ഥാനം രാജി വച്ചു

സാമ്പത്തിക ബാധ്യതയിൽപ്പെട്ട ജെറ്റ് എയർവേയ്സിന്റെ സ്വതന്ത്ര ഡയറക്ടർ സ്ഥാനത്തുനിന്നും രഞ്ജൻ മത്തായി രാജി വച്ചു. രണ്ടാഴ്ചക്കുള്ളിൽ ജെറ്റ് എയർവെയ്‌സിന്റെ സ്വതന്ത്ര ഡയറക്ടർ സ്ഥാനം ഒഴിയുന്ന രണ്ടാമത്തെ ആളാണ് മുൻ വിദേശകാര്യ സെക്രട്ടറി കൂടിയായ രഞ്ജൻ മത്തായി.

6. ആരോഗ്യ-അനുബന്ധ മേഖലയെ ക്രമപ്പെടുത്താൻ ബിൽ

ആരോഗ്യ-അനുബന്ധ മേഖലയിലെ തൊഴിലുകൾ ക്രമപ്പെടുത്താനുള്ള ബിൽ (Allied and Healthcare Professions Bill) കേന്ദ്രമന്ത്രിസഭ പാസാക്കി. ലാബ് ടെക്‌നിഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, ന്യൂട്രീഷൻ വിദഗ്ധർ തുടങ്ങിയവരുടെ പഠനം, പരിശീലനം, സേവനം എന്നിവയെ നിയന്ത്രിക്കാനും ക്രമപ്പെടുത്താനും ആണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്.

7. വോൾവോയുടെ പ്ളഗ്-ഇൻ-ഹൈബ്രിഡ് കാർ 2019ൽ

ഇന്ത്യയിലെ ആദ്യ പ്ളഗ്-ഇൻ-ഹൈബ്രിഡ് കാർ വോൾവോ 2019-ൽ പുറത്തിറക്കും. ഈ സെഗ്‌മെന്റിലുള്ള കാർ ഇന്ത്യയിൽ അസംബിൾ ചെയ്യാനാണ് പദ്ധതി. പൂർണമായും ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറുന്നതിന് മുൻപ് ഈ കാർ ഇന്ത്യയിൽ പരീക്ഷിക്കാനാണ് വോൾവോയുടെ പദ്ധതി.

8. ഫോർബ്‌സ് ഇന്ത്യ ലീഡർഷിപ് അവാർഡ്: അസിം പ്രേംജിക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം

ഫോർബ്‌സിന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം വിപ്രോയുടെ അസിം പ്രേംജിക്ക്. ഇന്നലെയായിരുന്നു 2018 ഫോർബ്‌സ് ഇന്ത്യ ലീഡർഷിപ് അവാർഡ് ദാനച്ചടങ്ങ്. ഒൻപത് വിഭാഗങ്ങളിലാണ് അവാർഡ് പ്രഖ്യാപിച്ചത്.

9. ഫെസ്റ്റിവൽ ഷോപ്പിംഗ്: ഓൺലൈൻ വിൽപനയിൽ 71% വർധന

ഈ വർഷത്തെ ഉത്സവകാല വില്പനയിൽ ഇ-കോമേഴ്‌സ് കമ്പനികൾക്ക് നേട്ടം. ഓൺലൈൻ വില്പനയിൽ 71 ശതമാനമായിരുന്നു വളർച്ച. 24 ദശലക്ഷം പേരാണ് ഓൺലൈൻ ഷോപ്പിംഗ് നടത്തിയത്.

10. ടൊയോട്ട: 2018 സാമ്പത്തിക വർഷത്തെ ലാഭം 965 കോടി

2018 സാമ്പത്തിക വർഷത്തിൽ ടൊയോട്ട നേടിയത് 965 കോടി രൂപ ലാഭം. ഇന്നോവ, ഫോർച്യൂണർ തുടങ്ങിയ മോഡലുകളുടെ മികച്ച പ്രകടനമാണ് ഇതിന് പിന്നിൽ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it