ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; 2020 ഫെബ്രുവരി 18

എജിആര്‍ മൂലം കടക്കെണിയിലായതായി സംശയിക്കപ്പെടുന്ന ടെലികോം കമ്പനികളുടെ പ്രതിസന്ധിയുടെ ആഴം നിരീക്ഷിക്കുന്നതായി ആര്‍ബിഐ ഗവര്‍ണര്‍. കൂടുതല്‍ വാര്‍ത്തകള്‍ ചുരുക്കത്തില്‍

-Ad-
1. ടെലികോം കമ്പനികളുടെ പ്രതിസന്ധി നിരീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ക്രമീകരിച്ച മൊത്ത വരുമാന (എജിആര്‍) വിഷയത്തില്‍ ടെലികോം വകുപ്പിന്റെ നിലപാട് എന്തെന്നു വിലയിരുത്തിയശേഷം കമ്പനികളുടെ മേല്‍ എന്തു നടപടി വേണമെന്നു തീരുമാനിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അതേസമയം, എജിആര്‍ മൂലം കടക്കെണിയിലായതായി സംശയിക്കപ്പെടുന്ന ടെലികോം കമ്പനികളുടെ പ്രതിസന്ധിയുടെ ആഴം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

2. ഇന്ത്യ പോസ്റ്റ് പേമെന്റ് സിസ്റ്റം മഹാലോഗിന്‍ നാളെ

പോസ്റ്റുമാന്‍ വീടുകളിലെത്തി നിക്ഷേപം സ്വീകരിക്കുകയും നല്‍കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങളടങ്ങിയ ഇന്ത്യാ പോസ്റ്റ് പേമെന്റ് സിസ്റ്റം (ഐ.പി.പി.എസ്.) സംസ്ഥാനത്താകെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു ദിവസം കൊണ്ട് ഒരു ലക്ഷം ഇന്ത്യാ പേമെന്റ് ബാങ്ക് അക്കൗണ്ടുകള്‍ സമാഹരിക്കാനുള്ള മഹാലോഗിന്‍ സംസ്ഥാന വ്യാപകമായി നാളെ നടത്തും. പോസ്റ്റുമാന്‍ മുഖേനയും അക്കൗണ്ടുകള്‍ തുറക്കാനാകും.

3. റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം ഗുഗിള്‍ നിര്‍ത്തുന്നു

റെയില്‍വേ സ്റ്റേഷനുകളില്‍ അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ച സൗജന്യ വൈഫൈ സേവനം ഗുഗിള്‍ അവസാനിപ്പിക്കുന്നു. മൊബൈല്‍ ഡാറ്റാ പ്ലാനുകള്‍ ആളുകള്‍ക്ക് താങ്ങാവുന്ന നിലയിലെത്തിയെന്നും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് ഇപ്പോള്‍ മൊബൈല്‍ ഡാറ്റയാണെന്നും ഗൂഗിള്‍ വ്യക്തമാക്കി.

-Ad-
4. റിലയന്‍സ് മാധ്യമ ബിസിനസ് കേന്ദ്രീകൃതമാക്കുന്നു, നെറ്റ് വര്‍ക്ക് 18 ലേക്ക്

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) തങ്ങളുടെ മൊത്തം മാധ്യമ ബിസിനസും നെറ്റ് വര്‍ക്ക് 18 ലേക്ക് ഏകോപിപ്പിക്കുന്നതായി അറിയിച്ചു. 2018-19ല്‍ 12,341 കോടി രൂപ വരുമാനമുണ്ടാക്കി രാജ്യത്തെ ഏറ്റവും വലിയ മാധ്യമ കമ്പനിയായി തുടരുന്ന സ്റ്റാര്‍ ഇന്ത്യയ്ക്ക് പിന്നില്‍ 8,000 കോടി രൂപയുടെ നെറ്റ് വര്‍ക്ക് 18 രണ്ടാമതാകും.

5. ഓയൊ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് വരുമാനവും നഷ്ടവും വര്‍ദ്ധിച്ചു

വരുമാനത്തിലും നഷ്ടത്തിലും ഉയര്‍ച്ച രേഖപ്പെടുത്തിയ കണക്കുകള്‍ ഓയൊ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് പുറത്തുവിട്ടു.2019 ലെ വരുമാനം നാലു മടങ്ങു ഉയര്‍ന്നാണ് 951 മില്യണ്‍ ഡോളര്‍ ആയത്. രാജ്യാന്തര ശൃംഖല വിപുലമാക്കിയതിനാലാണ് നഷ്ടം 335 മില്യണ്‍ ആയതെന്ന് കമ്പനി വിശദീകരിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here