ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; മാര്‍ച്ച് 19

1.രാജ്യത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം 169

രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 169 ആയി. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മരണം 3. കേരളത്തില്‍ 24 പേര്‍ക്കാണ് ഇതു വരെ രോഗം സ്ഥിരീകരിച്ചത്. 3 പേര്‍ ചികില്‍സയ്ക്കു ശേഷം ആശുപത്രി വിട്ടു.കേരളത്തില്‍ രണ്ടു ദിവസമായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ആഗോളവ്യാപകമായി 208473 പേര്‍ രോഗബാധിതരായതില്‍ 83395 പേരുടെ ചികില്‍സ കഴിഞ്ഞു.8819 മരണമാണ് സ്ഥിരീകരിച്ചത്.

2.പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന നിര്‍ദ്ദേശത്തിന്റെ ആശയക്കുഴപ്പത്തില്‍ സര്‍വകലാശാലകള്‍

കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഈ മാസം 31 വരെ പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി പരീക്ഷകളുടെ കാര്യത്തില്‍ വ്യാപകമായി അനിശ്ചിതത്വം. ഉത്തരക്കടലാസ് മൂല്യ നിര്‍ണയവും വൈകുമെന്നുറപ്പായി.

3.പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഉറ്റുനോക്കി ബിസിനസ് രംഗം

കോവിഡ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രതിസന്ധി തരണം ചെയ്യാനുതകുന്ന നിര്‍ദ്ദേശങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് ബിസിനസ് ലോകത്തിന്റെ പ്രതീക്ഷ.

4.ഇ എസ് ഐ തവണകള്‍ക്ക് സാവകാശമനുദിച്ചു

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ഇ.എസ്.ഐ തവണകള്‍ അടയ്ക്കുന്നതിന് തൊഴിലുടമകള്‍ക്ക് 45 ദിവസം വരെ സര്‍ക്കാര്‍ സാവകാശം അനുവദിച്ചു.

5.ഇടപാടുകാര്‍ക്ക് ആശ്വാസ നടപടികളുമായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് ഒരു വര്‍ഷ മൊറട്ടേറിയം നല്‍കാന്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി ശുപാര്‍ശ ചെയ്തു. ജനുവരി 31 വരെ കൃത്യമായി വായ്പ തിരിച്ചടവ് നടത്തിയവര്‍ക്ക് ഇളവ് അനുവദിക്കാനാണ് ശുപാര്‍ശ.കൊറോണയെത്തുടര്‍ന്ന് വരുമാനം നഷ്ടപ്പെട്ടവര്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് 10000 രൂപ മുതല്‍ 25,000 രൂപ വരെ വായ്പ അനുവദിക്കാനും നിര്‍ദ്ദേശമുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it