ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ഡിസം.14

പ്രധാന ബിസിനസ് വാർത്തകൾ ചുരുക്കത്തിൽ

1. ആർബിഐ ബോർഡ് യോഗം ഇന്ന്

ആർബിഐ ബോർഡ് ഇന്ന് യോഗം ചേരും. ശക്തികാന്ത ദാസ് ആർബിഐ ഗവർണറായി ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ മീറ്റിംഗ് ആണിത്. ലിക്വിഡിറ്റി, ആർബിഐ ഭരണസംവിധാനം, ബാങ്കുകളെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യും.

2. പിസിഎ ചട്ടങ്ങളിൽ ഇളവ് ചോദിച്ച് ബാങ്കുകൾ

കർക്കശമായ പിസിഎ ചട്ടങ്ങളിൽ ഇളവ് വേണമെന്ന് പൊതുമേഖലാ ബാങ്കുകൾ. പുതിയ ആർബിഐ ഗവർണർ ശക്തികാന്ത ദാസുമായുള്ള കൂടിക്കാഴ്ചയിലാണ് ബാങ്കുകൾ ആവശ്യമുന്നയിച്ചത്. ഇന്ന് ചേരുന്ന ആർബിഐ ഭരണ സമിതി പ്രശ്നം ചർച്ച ചെയ്യും.

3. ട്രായിയുടെ പ്രെഡേറ്ററി പ്രൈസിങ് നിയമങ്ങൾ ടെലകോം ട്രിബുണൽ റദ്ദാക്കി

ടെലകോം റെഗുലേറ്റർ ആയ ട്രായിയുടെ പ്രെഡേറ്ററി പ്രൈസിങ് ചട്ടങ്ങൾ ടെലകോം ട്രിബുണൽ റദ്ദാക്കി. ടെലകോം മേഖലയിൽ മത്സരം ഇല്ലാതാക്കുന്ന വിധത്തിൽ വളരെ കുറഞ്ഞ നിരക്കിൽ സേവങ്ങൾ നൽകുന്ന രീതിയാണ് പ്രെഡേറ്ററി പ്രൈസിങ്. ട്രായിയുടെ ചട്ടങ്ങൾ റിലയൻസ് ജിയോയ്ക്ക് കൂടുതൽ അനുകൂലമാണെന്ന് കാണിച്ച് മറ്റ് ടെലകോം കമ്പനികൾ പരാതി നൽകിയിരുന്നു.

4. മധ്യപ്രദേശിൽ കമൽ നാഥ്, രാജസ്ഥാനിൽ ഗെലോട്ട്

ഡൽഹിയിൽ നടന്ന മാരത്തൺ ചർച്ചയ്ക്ക് ഒടുവിൽ മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍ നാഥിനെയും രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും മുഖ്യമന്ത്രിമാരാക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി തീരുമാനിച്ചു. ജ്യോതിരാദിത്യ സിന്ധ്യയെയും സച്ചിൻ പൈലറ്റിനെയും ദേശീയരാഷ്ട്രീയത്തിൽത്തന്നെ നിലനിർത്തും. കമൽനാഥിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച നടക്കും.

5. ഫോർഡ്, ടാറ്റ കാറുകൾക്ക് വില കൂട്ടുന്നു

ഫോർഡ്, ടാറ്റ മോട്ടോർസ് എന്നീ കമ്പനികൾ കാറുകൾക്ക് വില കൂട്ടും. ഫോർഡ് എല്ലാ വാഹനങ്ങൾക്കും 2.5 ശതമാനം വരെ വില ഉയർത്തും. അടുത്ത മാസം മുതലാണ് വില വർധന. ടാറ്റ വിവിധ മോഡലുകൾക്ക് 40,000 രൂപ വരെ വില കൂട്ടും. മാരുതി സുസുകി, ടൊയോട്ട, ബിഎംഡബ്ലിയൂ, റെനോ, ഇസൂസു എന്നിവയും വില വർധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here