ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ഡിസം.06

1. സുപ്രധാന ഒപെക് യോഗം ഇന്ന്

എണ്ണ ഉൽപാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ സുപ്രധാന യോഗം വിയന്നയിൽ ഇന്നാരംഭിക്കും. എണ്ണ വിലയിലുള്ള തുടർച്ചയായ ഇടിവിന്റെ പശ്ചാത്തലത്തിൽ ഉൽപ്പാദന നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ സംബന്ധിച്ച ചർച്ചകൾക്കാണ് യോഗം കൂടുന്നത്. അടുത്ത വർഷം ഉൽപാദനം പ്രതിദിനം 10-14 ലക്ഷം ബാരൽ കുറയ്ക്കണമെന്നാണ് ആവശ്യം.

2. എ.എസ് രാജീവ് ബാങ്ക് ഓഫ് മഹാരാഷ്ട്ര മേധാവി

ബാങ്ക് ഓഫ് മഹാരാഷ്ട്ര എംഡിയും സിഇഒയുമായി മലയാളിയായ എ.എസ് രാജീവ് നിയമിതനായി. 2016 മുതൽ ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറാണ്. സിൻഡിക്കേറ്റ് ബാങ്കിലും വിജയാ ബാങ്കിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയാണ്.

3. എൽഐസിയുടെ ഓപ്പൺ ഓഫറിൽ സർക്കാർ പങ്കെടുക്കില്ല

ഐഡിബിഐ ബാങ്കിന്റെ ഓഹരി വാങ്ങുന്നതു സംബന്ധിച്ച എൽഐസിയുടെ ഓപ്പൺ ഓഫറിൽ സർക്കാർ പങ്കെടുക്കില്ല. ഐഡിബിഐ ബാങ്കിന്റെ 26 ശതമാനം ഓഹരി വാങ്ങുന്നതിനുള്ള എൽഐസിയുടെ ഓപ്പൺ ഓഫർ ഡിസംബർ മൂന്നിന് ആരംഭിച്ച് 14 ന് അവസാനിക്കും.

4. കണ്ണൂരിൽനിന്ന് നാല് ഗൾഫ് സർവീസ്

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആദ്യ ഘട്ടത്തിൽ നാല് ഗൾഫ് സർവീസുണ്ടാകും. അബുദാബി, റിയാദ്, ഷാർജ, ദോഹ എന്നിവിടങ്ങളിലേക്കാണ് 9, 10 തീയതികളിൽ സർവീസ് നടത്തുക. ഗോ എയറിന് അനുമതി ലഭിച്ചാൽ മസ്കറ്റ്‌, ദമാം സർവീസുകളും ഉണ്ടാകും.

5. ടയർ കയറ്റുമതി 12000 കോടി കവിയും

നടപ്പ് സാമ്പത്തിക വർഷം രാജ്യത്തെ ടയർ കയറ്റുമതി മൂല്യം 12000 കോടി രൂപ കവിയുമെന്ന് റിപ്പോർട്ട്. ഓട്ടോമോട്ടീവ് ടയർ മാനുഫാക്ച്വറേഴ്സ് അസോസിയേഷൻ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട്പുറത്തു വിട്ടത്. സാമ്പത്തിക വർഷത്തിലെ ആദ്യ ആറു മാസങ്ങളിൽ 6,314 കോടി രൂപയുടെ കയറ്റുമതിയാണുണ്ടായത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it