ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; 2020 മാര്‍ച്ച് 16

1.ബി.എസ്.എന്‍.എല്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

സര്‍ക്കാര്‍

ഉടമസ്ഥതയിലുള്ള ടെലികോം കമ്പനികളായ ഭാരതീയ സഞ്ചാര്‍ നിഗം ലിമിറ്റഡ്

(ബിഎസ്എന്‍എല്‍), മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് (എംടിഎന്‍എല്‍) എന്നിവ

വില്‍ക്കാനോ സ്വകാര്യവല്‍ക്കരിക്കാനോ സര്‍ക്കാരിന് പദ്ധതിയില്ലെന്ന്

മന്ത്രി സഞ്ജയ് ധോത്ര രാജ്യസഭയില്‍ വെളിപ്പെടുത്തി.കമ്പനികള്‍ സര്‍ക്കാരിനു

കനത്ത നഷ്ടമാണ് ഇപ്പോള്‍ വരുത്തിക്കൊണ്ടിരിക്കുന്നതെങ്കിലും പുനരുദ്ധാരണ

പദ്ധതിയിലൂടെ രക്ഷപ്പെടുത്താനാണുദ്ദേശിക്കുന്നത്.

2.മലയാളികള്‍ക്കു ദോഷകരമായി മണ്ണിന്റെ മക്കള്‍ വാദം ഏറ്റെടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍

ബോംബെ

മലയാൡള്‍ക്കു വിനാശകരമായിരുന്ന മണ്ണിന്റെ മക്കള്‍ വാദം മഹാരാഷ്ട്രയില്‍

വീണ്ടും തലപൊക്കുന്നു.ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്വകാര്യ മേഖലയില്‍

തദ്ദേശീയര്‍ക്ക് 80 ശതമാനം തൊഴില്‍ സംവരണം നല്‍കാന്‍ മഹാരാഷ്ട്ര

സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ശിവസേന മുന്നോട്ടുവച്ച ഈ

ആശയം നടപ്പാക്കാന്‍ നേരത്തെ മഹാരാഷ്ട്രയില്‍ നടന്ന നീക്കം

വിജയിച്ചിരുന്നില്ല. 15 വര്‍ഷമായി മഹാരാഷ്ട്രയില്‍ സ്ഥിര

താമസമാക്കിയവരെയാണ് സര്‍ക്കാര്‍ തദ്ദേശീയരുടെ ഗണത്തില്‍

ഉള്‍പ്പെടുത്തുന്നത്.

3.കൊറോണ: സാര്‍ക് രാജ്യങ്ങള്‍ എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കണമെന്ന് ഇന്ത്യ

കൊറോണ

രോഗബാധ നേരിടാന്‍ സാര്‍ക് രാജ്യങ്ങള്‍ അടിയന്തര നിധി (എമര്‍ജന്‍സി ഫണ്ട് )

സ്വരൂപിക്കണമെന്ന് ഇന്ത്യ. സാര്‍ക് രാജ്യത്തലവന്മാരുമായി നടത്തിയ വീഡിയോ

കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്രേ മോദി അതിനുള്ള ആദ്യവിഹിതമെന്ന

നിലയില്‍ ഒരു കോടി ഡോളര്‍ (ഏതാണ്ട് 74 കോടി രൂപ) വാഗ്ദാനം ചെയ്തു.

നിര്‍ദേശത്തെ ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, നേപ്പാള്‍, ഭൂട്ടാന്‍,

അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. അടുത്തയാഴ്ച ചേരുന്ന

യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

4.ജി.എസ്.ടി നഷ്ടപരിഹാരമായി കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് 3,000 കോടി രൂപ കിട്ടാനുണ്ടെന്ന് തോമസ് ഐസക്

ജി.എസ്.ടി

നഷ്ടപരിഹാരമായി കേന്ദ്രത്തില്‍ നിന്ന് കേരള സര്‍ക്കാരിന് 3,000 കോടി രൂപ

കിട്ടാനുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച

കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനങ്ങളുടെ യോഗം പാര്‍ലമെന്റ് സമ്മേളനം

കഴിഞ്ഞയുടന്‍ വിളിക്കാമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

അറിയിച്ചിട്ടുണ്ടെന്നും ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം

പറഞ്ഞു.കേരളത്തിന് ലഭിക്കാനുളളതില്‍ 2,000 കോടിയെങ്കിലും ഉടന്‍ നല്‍കാന്‍

ആവശ്യപ്പെട്ടിട്ടുണ്ട്.

5.തമിഴ് സിനിമാ ചിത്രീകരണം പൂര്‍ണമായി നിര്‍ത്തുന്നു

കൊറോണ

വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തമിഴ് സിനിമാ ചിത്രീകരണം

പൂര്‍ണമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. സിനിമ, സീരിയല്‍, വെബ് സീരീസ്

എന്നിവയുടെ ഷൂട്ടിങ് അടക്കമുള്ള എല്ലാ ജോലികളും നിര്‍ത്തിവെക്കാന്‍

ചെന്നൈയില്‍ ചേര്‍ന്ന മോഷന്‍ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

തീരുമാനമെടുത്തു. തമിഴ്നാട്ടില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഇതുവരെ

ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അവിടത്തെ സ്‌കൂളുകള്‍ തുറന്നു

പ്രവര്‍ത്തിക്കുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it