ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; 2020 മാര്‍ച്ച് 13

1. നിഫ്റ്റി 50 സൂചിക 10 ശതമാനം ഇടിഞ്ഞു

ഓഹരി വിപണിയില്‍ ഇന്നും മോശം തുടക്കം. വില്‍പ്പന സമ്മര്‍ദ്ദമേറി

നിഫ്റ്റി 50 സൂചിക രാവിലെ 10 ശതമാനം താഴ്ന്നതോടെ 45 മിനിറ്റ് വ്യാപാരം

നിര്‍ത്തിവച്ചു. സെന്‍സെക്‌സ് 3000 പോയിന്റ് അഥവാ 9.43 ശതമാനം ഇടിഞ്ഞു.

2.കോവിഡ് 19 :പഠനം മുടങ്ങാതിരിക്കാന്‍ സൗജന്യ ആക്‌സസ് വാഗ്ദാനവുമായി ഓണ്‍ലൈന്‍ ട്യൂട്ടോറിംഗ് കമ്പനി

കോവിഡ്

19 മൂലം സ്‌കൂള്‍ പഠനം മുടങ്ങുന്നത് കണക്കിലെടുത്ത്, തത്സമയ ഓണ്‍ലൈന്‍

ട്യൂട്ടോറിംഗ് കമ്പനിയായ വേദാന്തു കേരളത്തിലുള്‍പ്പെടെ പഠന

പ്ലാറ്റ്‌ഫോമിലേക്ക് സൗജന്യ ആക്‌സസ് വാഗ്ദാനം ചെയ്തു.1 മുതല്‍ 12 വരെ

ക്ലാസുകളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണക്ക്, സയന്‍സ്, സോഷ്യല്‍

സ്റ്റഡീസ്, ഫിസിക്‌സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളില്‍ പഠന സൗകര്യമുണ്ട്.

ജെഇഇ, നീറ്റ് എന്നിവയ്ക്കുള്ള കോഴ്‌സുകളും ലഭ്യമാണ്.

3.ഡബ്ല്യുടിഒയുടെ മന്ത്രിതല സമ്മേളനം റദ്ദാക്കി

ജൂണ്‍

8 മുതല്‍ ജൂണ്‍ 11 വരെ കസാക്കിസ്ഥാനില്‍ നടത്താനിരുന്ന ഡബ്ല്യുടിഒയുടെ

മന്ത്രിതല സമ്മേളനം കൊറോണ വൈറസ് പടരുന്നതിനാല്‍ റദ്ദാക്കി.

4.യെസ് ബാങ്കിന്റെ കരട് പുനഃസംഘടനാ പദ്ധതി മന്ത്രിസഭയുടെ പരിഗണനയ്ക്ക്

യെസ്

ബാങ്കിന്റെ കരട് പുനഃസംഘടനാ പദ്ധതി റിസര്‍വ് ബാങ്ക് കേന്ദ്ര മന്ത്രിസഭയുടെ

പരിഗണനയ്ക്കു സമര്‍പ്പിച്ചു. മാര്‍ച്ച് 5 നാണ്് റിസര്‍വ് ബാങ്ക് യെസ്

ബാങ്കിനു മേല്‍ മോറട്ടോറിയം പ്രഖ്യാപിച്ചത്.

5.ഇസ്രയേല്‍ ഗവേഷകര്‍ കണ്ടെത്തിയ വാക്‌സിന്‍ അന്തിമ പരീക്ഷണങ്ങളിലേക്ക്

കൊറോണ

വൈറസിനെതിരേ ഇസ്രയേല്‍ ഗവേഷകര്‍ വാക്‌സിന്‍ കണ്ടെത്തിയെന്ന്

റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിന്റെ

മേല്‍നോട്ടത്തില്‍ ഇസ്രയേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍

റിസേര്‍ച്ചിലെ ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്. എന്നാല്‍, വാക്‌സിന്‍

ഇനിയും ലാബ് പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും

വിധേയമാക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it