നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മാർച്ച് 27

1. മൈൻഡ്ട്രീ: ഓഹരി തിരികെ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചു

ഓഹരി തിരികെ വാങ്ങാനുള്ള നീക്കം മൈൻഡ്ട്രീ ഉപേക്ഷിച്ചു. എൽ & ടിയിൽ നിന്ന് ഏറ്റെടുക്കൽ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഓഹരി തിരികെ വാങ്ങാൻ ആലോചിച്ചത്. സ്വതന്ത്ര ഡയറക്ടർമാരുടെ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് എൽ & റ്റി മുന്നോട്ടു വെച്ച ഓപ്പൺ ഓഫറിന്റെ സാധ്യതകൾ വിലയിരുത്തും. എൽ & റ്റിയുടെ ഓപ്പൺ ഓഫർ മേയ് 14 ന് തുടങ്ങും.

2. ജെറ്റ് എയർവേയ്‌സ്: വേണ്ടത് 4500 കോടിയുടെ പുതിയ നിക്ഷേപം

ജെറ്റ് എയർവേയ്‌സിന്റെ പുതിയ നിക്ഷേപകൻ മുടക്കേണ്ടിവരിക 4500 കോടി രൂപ. എസ്ബിഐയുടെ നേതൃത്വത്തിലുള്ള 26 ബാങ്കുകളുടെ കൺസോർഷ്യം അടുത്ത മാസം താല്പര്യപത്രം ക്ഷണിക്കും. 8200 കോടി ബാധ്യതയുള്ള ജെറ്റിന്റെ നിയന്ത്രണം ഇപ്പോൾ ബാങ്കുകൾക്കാണ്.

3. ഐബിഎസ് സോഫ്റ്റ്‌വെയർ എയർ കാനഡയുടെ ടെക്നോളജി പങ്കാളി

ടെക്‌നോപാർക്ക് ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ്‌വെയർ എയർ കാനഡയുടെ ടെക്നോളജി പങ്കാളിയാകും. ഐബിഎസിന്റെ 'ഐ ഫ്ലൈ' ലോയൽറ്റി സ്യൂട്ട് പ്രോഗ്രാമിനെ അടിസ്ഥാനമാക്കിയാണ് അടുത്തവർഷം തുടങ്ങുന്ന ഈ പ്രോഗ്രാം തയ്യാറാക്കുക.

4. കേരളാ ബാങ്ക്: ജില്ലാ ബാങ്കുകളെ ലയിപ്പിക്കും

കേരളാ ബാങ്ക് രൂപീകരണത്തിന് മുന്നോടിയായി ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കും. ഇതിനുള്ള ധാരണാ പത്രത്തിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കുകൾ ഒഴികെയുള്ളവ ഒപ്പുവെച്ചു. ആർബിഐ നിബന്ധനകളിൽ ഇളവ് വാങ്ങി ബാങ്ക് രൂപീകരണം യാഥാർഥ്യമാക്കാനാണ് ഇപ്പോഴത്തെ ശ്രമം.

5. സ്റ്റാർട്ടപ്പുകൾക്കായി ഫ്ലിപ്കാർട്ടിന്റെ വെൻച്വർ ക്യാപിറ്റൽ ഫണ്ട്

സ്റ്റാർട്ടപ്പുകൾക്കായി വെൻച്വർ ക്യാപിറ്റൽ ഫണ്ട് രൂപീകരിച്ച് ഫ്ലിപ്കാർട്ട്. ഇ-കോമേഴ്‌സ്, ഫിൻ ടെക്ക്, പേയ്മെന്റ്സ് എന്നീ മേഖലകളിലുള്ള സ്റ്റാർട്ടപ്പുകൾക്കാണ് ഫണ്ട് ലഭിക്കുക. സിഎഫ്ഒ എമിലി മക് നീൽ ആയിരിക്കും ഫണ്ടിന്റെ മേധാവി. ഫണ്ടിന്റെ വലിപ്പമെത്രയാണെന്ന് വ്യക്തമല്ലെങ്കിലും 60 മില്യൺ ഡോളർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it