ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ജനുവരി 18

1. ജെയ്റ്റ്ലിയ്ക്ക് പകരം പിയുഷ് ഗോയൽ ബജറ്റ് അവതരിപ്പിക്കും

യുഎസിൽ ചികിത്സയ്ക്ക് പോയ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയ്ക്ക് പകരം റെയിൽവേ മന്ത്രി പിയുഷ് ഗോയൽ ബജറ്റ് അവതരിപ്പിച്ചേക്കും. ജെയ്റ്റ്ലി തിരിച്ചെത്താൻ വൈകിയാൽ ധനമന്ത്രാലയത്തിന്റെ ചുമതല ഗോയലിനെ ഏൽപ്പിക്കാൻ സാധ്യതയുണ്ട്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ്.

2. റിലയൻസിന്റെ 3 മാസത്തെ ലാഭം 10,251 കോടി, പുതിയ റെക്കോർഡ്

റിലയൻസ് ഇൻഡസ്ട്രീസ് ഒക്ടോബർ-ഡിസംബർ കാലയളവിൽ നേടുന്ന നേടിയ ലാഭം 10,251 കോടി രൂപ. ഇതോടെ 10,000 കോടിയിലധികം രൂപ ത്രൈമാസ ലാഭം നേടുന്ന ആദ്യ സ്വകാര്യ മേഖല കമ്പനിയെന്ന റെക്കോർഡ് റിലയൻസിന് സ്വന്തമായി. റിലയൻസ് ജിയോയുടെ ലാഭം 831 കോടി രൂപ.

3. 1611 കോടിയുടെ പദ്ധതികൾക്ക് കിഫ്‌ബിയുടെ അംഗീകാരം

സംസ്ഥാനത്താകെ 1611 കോടിയുടെ പദ്ധതികൾക്ക് കിഫ്‌ബി അംഗീകാരം നൽകി. മലപ്പുറം പരപ്പനങ്ങാടി ഫിഷിങ് ഹാർബർ, ആലപ്പുഴ മൊബിലിറ്റി ഹബ് എന്നിവ ഇതിലുൾപ്പെടും. ഇതുവരെ 46,000 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്‌ബി അംഗീകാരം നൽകിയിട്ടുണ്ട്.

4. ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 28 ശതമാനം വർധിച്ചു

ഫെഡറല്‍ ബാങ്ക് 2018 ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 28.31 ശതമാനം വര്‍ധനവോടെ 333.63 കോടി രൂപ അറ്റാദായം കൈവരിച്ചു. പ്രവര്‍ത്തനലാഭം 26.08 ശതമാനം ഉയർന്ന് 707.83 കോടി രൂപയിലെത്തി. വായ്പകളുടെ കാര്യത്തില്‍ 24.61 ശതമാനം വര്‍ധനവാണ് ഫെഡറല്‍ ബാങ്ക് കൈവരിച്ചിട്ടുള്ളത്. എന്‍.ആര്‍.ഇ. നിക്ഷേപങ്ങൾ 21.55 ശതമാനം ഉയർന്നു.

5. ഫോക്സ് വാഗണ് 100 കോടി പിഴ; 24 മണിക്കൂറിനകം അടയ്ക്കണമെന്ന് ഹരിത ട്രിബ്യൂണൽ

വാഹനങ്ങളിലെ മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ സോഫ്റ്റ്‌വെയറില്‍ കൃത്രിമം നടത്തിയതിന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ 100 കോടി രൂപ പിഴയടയ്ക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ്. 2018 നവംബറിലെ ഉത്തരവ് പ്രകാരം പിഴ അടയ്ക്കാന്‍ കമ്പനി തയ്യാറാകാത്തതിനാല്‍ 24 മണിക്കൂറിനുള്ളില്‍ തുക അടയ്ക്കാനുള്ള കര്‍ശന നിര്‍ദേശമുണ്ട്. വെള്ളിയാഴ്ച 5 മണിക്കുള്ളില്‍ പിഴയടച്ചില്ലെങ്കിൽ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ മാനേജിങ് ഡയറക്ടറെ അറസ്റ്റ് ചെയ്യാനും വസ്തുവകകള്‍ കണ്ടുകെട്ടാനും ട്രിബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it