നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഏപ്രിൽ 1

1. പുതിയ സാമ്പത്തിക വർഷത്തിൽ ഉണർവോടെ ഓഹരിവിപണി

പുതിയ സാമ്പത്തിക വർഷത്തെ വരവേറ്റ് ഓഹരിവിപണി. സെൻസെക്സ് 200 നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 11,650 പോയ്‌ന്റിലാണ് വ്യാപാരം നടത്തുന്നത്. 2018 August 28 ലെ റെക്കോർഡായിരുന്നു 11,760. ഏപ്രിൽ നാലിന് റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ മാർക്കറ്റ് സെന്റിമെന്റ്സ് ഉയർത്തി.

2. പാൻ-ആധാർ ലിങ്കിംഗ്: 6 മാസം കൂടി സമയം

പാൻ കാർഡും ആധാറും ബന്ധിപ്പിക്കാൻ ആറു മാസം കൂടി സമയം അനുവദിച്ചു. നേരത്തെ തീരുമാനിച്ചിരുന്ന പ്രകാരം, പാൻ-ആധാർ ലിങ്കിംഗിനുള്ള അവസാന തീയതി മാർച്ച് 31 ആയിരുന്നു. സെപ്റ്റംബർ 30 വരെ ഇനി സമയമുണ്ട്.

3. ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചു

പൊതുമേഖലാ ബാങ്കുകളായിരുന്ന ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചു. സെപ്റ്റംബറിൽ പ്രഖ്യാപിച്ച ലയനം ഏപ്രിൽ ഒന്നിനാണ് യാഥാർഥ്യമായത്. ഇതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കാവുമിത്.

4. എച്ച്ഡിഎഫ്സിയിലെ ഓഹരി കെകെആർ വിറ്റു

എച്ച്ഡിഎഫ്സിയിലെ തങ്ങളുടെ ഓഹരി കെകെആർ 300 മില്യൺ ഡോളറിന് വിറ്റു. 15 ശതമാനം നേട്ടത്തോടെയാണ് 15 മാസം മുൻപ് വാങ്ങിയ ഓഹരികൾ വിറ്റത്. ഇത്തരം സെയ്ൽ അസാധാരണമാണെന്ന് നിരീക്ഷകർ പറയുന്നു. സാധാരണഗതിയിൽ പ്രൈവറ്റ് ഇക്വിറ്റി കമ്പനികൾ മൂന്നോ നാലോ വർഷത്തോളം ഓഹരി ഹോൾഡ് ചെയ്യാറാണ് പതിവ്.

5. നൈകയുടെ മൂല്യം 700 മില്യൺ കടന്നു

സൗന്ദര്യ വർധക വസ്തുക്കളുടെ റീറ്റെയ്ലറായ നൈകയുടെ മൂല്യം 724 മില്യൺ ഡോളറിലെത്തി. ടിപിജി ഗ്രോത്തിൽ നിന്ന് 15 മില്യൺ ഡോളർ ഫണ്ടിംഗ് നേടിയതോടെയാണ് മൂല്യം കുതിച്ചുയരുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it