ഇന്ന് നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഫെബ്രുവരി 4

ഫിയറ്റ് ബ്രാൻഡ് ഇന്ത്യയിൽ ഈ വർഷം കൂടി, ഏപ്രിൽ മുതൽ പുതിയ എച്ച്1ബി വിസ സംവിധാനം യുഎസ് പ്രഖ്യാപിച്ചു: പ്രധാന ബിസിനസ് വാർത്തകൾ ചുരുക്കത്തിൽ

IT stocks slip as Trump signs order to restrict H-1B visa use;
-Ad-

1. പാപ്പർ ഹർജി : റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഓഹരി വില 48% ഇടിഞ്ഞു

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് പാപ്പര്‍ അപേക്ഷ നൽകിയതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില തിങ്കളാഴ്ച 48 ശതമാനം ഇടിഞ്ഞു. 42,000 കോടി രൂപയാണ് കമ്പനിയുടെ കടം. കനത്ത തുക വായ്പയെടുത്ത് അനില്‍ അംബാനി നാടുവിടാനുള്ള സാഹചര്യം ഉള്ളതിനാല്‍ ഇത് തടയാന്‍ എറിക്‌സണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ ചട്ടങ്ങള്‍ പ്രകാരം കമ്പനിയുടെ ബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള നടപടികള്‍ ബോര്‍ഡ് ഓഫ് ഡയറക്‌റ്റേഴ്‌സ് സ്വീകരിച്ചിട്ടുണ്ട്.

2. ഡിഎച്ച്എഫ്എൽ ഓഹരി വില 13% താഴ്ന്നു

-Ad-

ദിവാൻ ഹൗസിംഗ് ഫിനാൻസ് (ഡിഎച്ച്എഫ്എൽ) ഓഹരി വില 13 ശതമാനം ഇടിഞ്ഞു. അഫോഡബിൾ ഹൗസിംഗ് സെഗ്മെന്റിൽ പ്രവർത്തിക്കുന്ന ആധാർ ഹൗസിംഗ് ഫിനാൻസിൽ തങ്ങൾക്കുള്ള ഓഹരി പങ്കാളിത്തം പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ബ്ലാക്ക് സ്റ്റോണിന് കൈമാറിയിട്ടും വിപണിയിൽ തകർച്ച നേരിട്ടു. 31,000 രൂപയുടെ വായ്പാ തട്ടിപ്പ് കമ്പനിയുടെ പ്രൊമോട്ടർമാർ നടത്തിയിട്ടുണ്ടെന്ന് വാർത്ത വന്നതോടെയാണ് കമ്പനി വിപണിയിൽ തകർച്ച നേരിട്ടു തുടങ്ങിയത്. ഇതിനിടെ കെയർ റേറ്റിംഗ്‌സ് കമ്പനിയുടെ റേറ്റിംഗ് ഡൗൺഗ്രേഡ് ചെയ്തു. കമ്പനിയുടെ 1.2 ലക്ഷം കോടിയോളം വരുന്ന ബോണ്ടുകൾ, ലോണുകൾ, ഡെപ്പോസിറ്റുകൾ എന്നിവയുടെ റേറ്റിംഗ് ആണ് താഴ്ത്തിയത്. ഓഹരിവിലയിലെ ഇടിവാണ് ഇതിന് പിന്നിലെ പ്രധാന കാരണം.

3. ചന്ദ കൊച്ചാറിനെതിരെ പണത്തട്ടിപ്പ് കേസ്

ഐസിഐസിഐ-വീഡിയോകോൺ കേസിൽ മുൻ ഐസിഐസിഐ മേധാവി ചന്ദ കൊച്ചാറിനെതിരെ പണത്തട്ടിപ്പ് കേസ് ഫയൽ ചെയ്തു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് കേസ് ഫയൽ ചെയ്തത്. ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പ് പ്രൊമോട്ടർ വേണുഗോപാൽ ദൂത് എന്നിവർക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്. വിഡിയോകോണിന് ഐസിഐസിഐ ബാങ്ക് 1,875 കോടി രൂപ വായ്പ അനുവദിച്ചതിലുള്ള ക്രമക്കേടാണ് അന്വേഷിക്കുന്നത്.

4. ഫിയറ്റ് ബ്രാൻഡ് ഇന്ത്യയിൽ ഈ വർഷം കൂടി

ഫിയറ്റ് ബ്രാൻഡ് ഇന്ത്യയിൽ ഈ വർഷം കൂടിമാത്രമേ വിൽക്കുകയുള്ളൂ എന്ന് റിപ്പോർട്ട്. ജീപ്പിന്റെ വിപണിക്ക് കൂടുതൽ ഫോക്കസ് നല്കാനായിട്ടാണ് നിർമാതാക്കളായ ഫിയറ്റ്-ക്രിസ്‌ലർ ഓട്ടോമൊബൈൽസ് (FCA) ഫിയറ്റ് ബ്രാൻഡ് ഇവിടെ നിർത്തലാക്കുന്നതെന്ന് ഓട്ടോകാർ റിപ്പോർട്ട് ചെയ്യുന്നു.

5. ഡൊണാൾഡ് ട്രംപിൻറെ പുതിയ H-1B സംവിധാനം

ഏപ്രിൽ മുതൽ പുതിയ എച്ച്1ബി വിസ സംവിധാനം യുഎസ് പ്രഖ്യാപിച്ചു. അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ നിന്ന് ബിരുദം നേടിയ, ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ള വിദേശ ജോലിക്കാർക്ക് കൂടുതൽ പരിഗണന നൽകുന്നതാണ് പുതിയ ചട്ടങ്ങൾ. ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ നിന്ന് ഉന്നത ബിരുദം നേടിയ ഐറ്റി വിദഗ്ധർ ഉൾപ്പെടെയുള്ളവർക്ക് ഇത് തിരിച്ചടിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here