ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 27

1. മുദ്ര വായ്പയ്ക്കെതിരെ വീണ്ടും റിസര്‍വ് ബാങ്ക്

ചെറുകിട സംരംഭകര്‍ക്ക് വായ്പാസഹായം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച മുദ്ര യോജനയില്‍ കിട്ടാക്കടം കൂടുകയാണെന്നും ഇക്കാര്യത്തില്‍ ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. മുദ്ര വായ്പകള്‍ കൃത്യമായി നിരീക്ഷിക്കണമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എം.കെ. ജെയിന്‍ ബാങ്കുകളോട് നിര്‍ദേശിച്ചു.

2. കുടുംബശ്രീ ലിങ്കേജ് വായ്പാ പദ്ധതിയുമായി എസ്.ബി.ഐ

വിവിധ ജില്ലകളിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കായി എസ്.ബി.ഐ നടപ്പാക്കുന്ന ലിങ്കേജ് വായ്പാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.ബി.ഐ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്രലാല്‍ ദാസ് നിര്‍വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ 15 കോടി രൂപയുടെ 265 ലിങ്കേജ് വായ്പകള്‍ അനുവദിച്ചു.

3. ഇന്ത്യയില്‍ നിന്നുള്ള കടല്‍ച്ചെമ്മീന് അമേരിക്കയില്‍ നിരോധനം

ഇന്ത്യയില്‍നിന്നുള്ള കടല്‍ച്ചെമ്മീന്‍ അമേരിക്ക നിരോധിച്ചു. രാജ്യത്തെ മീന്‍പിടിത്തബോട്ടുകളില്‍ ഉപയോഗിക്കുന്ന ട്രോള്‍ വലകളില്‍ കടലാമകള്‍ കുടുങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്നാണിത്. യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിലെ നാഷണല്‍ മറൈന്‍ ഫിഷറീസ് സര്‍വീസിന്റെ നിര്‍ദേശപ്രകാരമുള്ള നിരോധനം പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സമുദ്രോത്പന്ന കയറ്റുമതി വികസന ഏജന്‍സി (എം.പി.ഇ.ഡി.എ.) കയറ്റുമതിസ്ഥാപനങ്ങള്‍ക്ക് കത്തയച്ചു.

4. സിഎസ്ബി ബാങ്ക് ഐപിഒയ്ക്ക് 87 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍

സിഎസ്ബി ബാങ്കിന്റെ 410 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് 87 തവണ സബ്‌സ്‌ക്രൈബ് ചെയ്തു. ഓഹരി വില്‍പ്പനയ്ക്ക് എല്ലാ വിഭാഗം നിക്ഷേപകരില്‍ നിന്നും നല്ല ഡിമാന്‍ഡാണ് ലഭിച്ചത്. സ്ഥാപന നിക്ഷേപക ഭാഗത്തില്‍ 62 മടങ്ങ് വരിക്കാരായി; എച്ച്എന്‍ഐ വിഭാഗത്തില്‍ 164 മടങ്ങ് ഡിമാന്‍ഡും റീട്ടെയില്‍ വിഭാഗത്തിന് 43 മടങ്ങ് ഡിമാന്‍ഡും ലഭിച്ചു.

5. അടുത്ത ദശകത്തില്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വേണ്ടത് 235 ട്രില്യണ്‍ രൂപയുടെ നിക്ഷേപം

അടുത്ത ദശകത്തില്‍ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് 235 ട്രില്യണ്‍ രൂപയുടെ നിക്ഷേപം ആവശ്യമാണെന്ന ക്രിസില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അഡൈ്വസറി (സിഐഎ) യുടെ റിപ്പോര്‍ട്ട് പുറത്തുവന്നു.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it