നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഏപ്രിൽ 11

പ്രവാസിച്ചിട്ടികൾക്ക് സ്റ്റാംപ് ഡ്യുട്ടി ഇളവ്: പ്രധാന ബിസിനസ് വാർത്തകൾ ചുരുക്കത്തിൽ

1. സിഎസ്‌ബിയ്ക്ക് പുതിയ ചെയർമാൻ 

മാധവൻ മേനോൻ കാത്തലിക് സിറിയൻ ബാങ്കിന്റെ പാർട്ട്-ടൈം ചെയർമാൻ. 2018 സെപ്റ്റംബർ മുതൽ ബാങ്കിന്റെ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറാണദ്ദേഹം. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന്റെ മുന്നോടിയായി കാത്തലിക് സിറിയന്‍ ബാങ്ക് ‘സിഎസ്ബി ബാങ്ക് ലിമിറ്റഡ്’ എന്ന് പെരുമാറ്റുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

2. വെൻച്വർ കാറ്റലിസ്റ്റ്സ് കേരളത്തിൽ പ്രവർത്തനം തുടങ്ങി 

ഏഷ്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഇൻക്യൂബേറ്ററായ വെൻച്വർ കാറ്റലിസ്റ്റ്സ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. രാജ്യത്ത് 70 സ്റ്റാർട്ടപ്പുകളിലായി 80 മില്യൺ ഡോളറിലധികം ഇവർ നിക്ഷേപിച്ചിട്ടുണ്ട്. 

3. ജൂലൈ ഒന്നുമുതൽ ഇൻഷുറൻസ് ക്ലെയിം സ്റ്റാറ്റസ് അറിയിക്കണമെന്ന് ഐആർഡിഎഐ 

ഇൻഷുറൻസ് ക്ലെയിം സ്റ്റാറ്റസ് പോളിസിയുടമകളെ അറിയിക്കാനുള്ള ട്രാക്കിങ് സംവിധാനം ഇൻഷുറൻസ് കമ്പനികൾ കൊണ്ടുവരണമെന്ന് ഐആർഡിഎഐ. ജൂലൈ ഒന്നുമുതൽ ഈ സംവിധാനം നടപ്പാക്കണമെന്നാണ് നിർദേശം.   

4. 1000 കോടി വരെയുള്ള പ്രവാസിച്ചിട്ടികൾക്ക് സ്റ്റാംപ് ഡ്യുട്ടി ഇളവ് 

കിഫ്ബിയുടെ 1000 കോടി രൂപ വരെയുള്ള പ്രവസിച്ചിട്ടിയുമായി ബന്ധപ്പെട്ട ബോണ്ടുകൾക്ക് സ്റ്റാംപ് ഡ്യുട്ടി ഇളവ് അനുവദിക്കാനുള്ള തീരുമാനം ശരിവെച്ച് മന്ത്രിസഭായോഗം. കഴിഞ്ഞ വർഷം ജനുവരി 22 മുതലുള്ള ചിട്ടികൾക്കു മുൻകാല പ്രാബല്യത്തോടെ ഇളവ് അനുവദിക്കും.    

5. ജെറ്റ് എയർവേയ്സ് വിൽപന: തീയതി നീട്ടി 

ജെറ്റ് എയർവേയ്സ് ഓഹരി വാങ്ങാൻ താല്പര്യപത്രം നൽകാനുള്ള തീയതി നാളെ വരെ നീട്ടി. ആദ്യം നൽകിയ സമയം ബുധനാഴ്ച്ച അവസാനിച്ച സാഹചര്യത്തിലാണ് തീയതി നീട്ടിയത്. താല്പര്യമറിച്ച് മുന്നോട്ടു വന്നവരുടെ അഭിപ്രായം മാനിച്ച് വ്യവസ്ഥകളിൽ ചില മാറ്റങ്ങൾ വരുത്തിയതായും ബാങ്കുകളുടെ കൺസോർഷ്യം അറിയിച്ചു. 


LEAVE A REPLY

Please enter your comment!
Please enter your name here