നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂലൈ 1  

ഡിഎച്ച്എഫ്എല്ലിന്റെ വായ്പകൾ വാങ്ങി ബാങ്ക് ഓഫ് ബറോഡ: പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

Bank of Baroda
1. ഡിഎച്ച്എഫ്എല്ലിന്റെ 3000 കോടിയുടെ വായ്പകൾ ബാങ്ക് ഓഫ് ബറോഡ വാങ്ങി     

സാമ്പത്തിക പ്രതിസന്ധിയിലായ ബാങ്കിതര സ്ഥാപനമായ ഡിഎച്ച്എഫ്എല്ലിന്റെ 3000 കോടിയുടെ വായ്പകൾ ബാങ്ക് ഓഫ് ബറോഡ ഏറ്റെടുത്തു. ബാങ്ക് ഓഫ് ബറോഡയ്ക്ക് ഡിഎച്ച്എഫ്എല്ലിൽ നിന്ന് 6500 കോടി രൂപയോളം ലഭിക്കാനുണ്ട്. ഡിഎച്ച്എഫ്എൽ ഇതിനകം മറ്റു പല തിരിച്ചടവുകളും മുടക്കിയ സാഹചര്യത്തിൽ അത്തരമൊരു നഷ്ടം ഒഴിവാക്കാനാണ് ഉയർന്ന ക്വാളിറ്റിയിലുള്ള വായ്‌പകൾ ബിഒബി വാങ്ങിയത്. ഈ വായ്പകളുടെ തിരിച്ചവിൽ 85-90% വും ബിഒബിയ്ക്ക് ലഭിക്കും.

2. എൽപിജി വില ഇന്നുമുതൽ 100.50 രൂപ കുറയും

എല്‍പിജി പാചകവാതക വില കുറച്ചു.സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 100.50 രൂപയാണ് കുറച്ചത്. 737.50 രൂപയിൽ നിന്നും 637 രൂപയായാണ് കുറഞ്ഞത്. സബ്സിഡിയുള്ള സിലിണ്ടറുകള്‍ക്ക് വില 494.35 ആയി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ എല്‍പിജി വില കുറഞ്ഞതാണ് സിലിണ്ടര്‍ വില കുറക്കാന്‍ കാരണം.

3. എവറെഡി ഇൻഡസ്ട്രീസിൽ നിന്ന് പിഡബ്ള്യുസി പിന്മാറി

എവറെഡി ഇൻഡസ്ട്രീസിന്റെ ഓഡിറ്റർ പദവിയിൽ നിന്ന് പിഡബ്ള്യുസി പിന്മാറി. മറ്റ് ഗ്രൂപ്പുകളുമായുള്ള ചില ഇടപാടുകളിൽ അതൃപ്തി അറിയിച്ചാണ് കമ്പനി പിന്മാറിയത്.  ഇടപാടിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.

4. കിംസ് ഹോസ്പിറ്റൽ അടുത്ത വർഷം ഐപിഒ നടത്തിയേക്കും

പ്രമുഖ ഹോസ്പിറ്റൽ ചെയ്നായ കിംസ് അടുത്ത വർഷത്തോടെ ഐപിഒ നടത്താൻ പദ്ധതിയിടുന്നു. ബാങ്കുകളുമായി ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്ന് ചെയർമാൻ ഡോ. എം ഐ  സഹദുള്ളയെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

5. ജിഎസ്ടിയുടെ രണ്ടാം വാർഷികത്തിൽ കൂടുതൽ പരിഷ്‌കാരങ്ങൾ

ജിഎസ്ടി രണ്ടുവർഷം തികയ്ക്കുന്ന ഇന്ന് കൂടുതൽ നികുതി പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ സർക്കാർ. ഒറ്റ സോഴ്സിൽ നിന്നുള്ള റീഫണ്ട്, പുതിയ റിട്ടേൺ തുടങ്ങിയ പുതിയ മാറ്റങ്ങൾ ഇന്ന് മുതൽ ട്രയൽ അടിസ്ഥാനത്തിൽ നടപ്പാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here