ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാനവാര്‍ത്തകള്‍; ഫെബ്രുവരി 13

1. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ലാഭക്കുതിപ്പ്

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നടപ്പുവര്‍ഷത്തെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 32.42 ശതമാനം വര്‍ദ്ധനയോടെ 169.81 കോടി രൂപ ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 128.23 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 767.07 കോടി രൂപയില്‍ നിന്ന് 23.89 ശതമാനം വര്‍ദ്ധിച്ച് 950.34 കോടി രൂപയായി.

2. വാട്‌സാപ്പ് ഉപയോക്താക്കളുടെ എണ്ണം ആഗോള തലത്തില്‍ 200 കോടി

ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം ആഗോള തലത്തില്‍ 200 കോടിയിലെത്തി. അതായത് ലോകത്തിലെ കാല്‍ഭാഗം ജനങ്ങളും ഇപ്പോള്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നു. ഇന്ത്യയില്‍ നിന്നും 40 കോടി ഉപയോക്താക്കളുണ്ടെന്ന് വാട്‌സാപ്പ് 2019 ല്‍ വ്യക്തമാക്കിയിരുന്നു.

3. ധനകാര്യ കമ്മീഷന്റെ ഉപദേശക സമിതി യോഗം ഇന്ന്

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഉപദേശക സമിതി ഇന്ന് യോഗം ചേരും. 2020-2021 വര്‍ഷത്തെ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ആദ്യ യോഗമാണിത്. കമ്മീഷന്‍ ചെയര്‍മാന്‍ എന്‍ കെ സിംഗ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അംഗങ്ങളായ എ എന്‍ ഝാ, അശോക് ലാഹിരി, രമേശ് ചന്ദ്, അനൂപ് സിംഗ്, അരവിന്ദ് മേത്ത എന്നിവര്‍ പങ്കെടുക്കും.

4. സിന്‍ഡിക്കേറ്റ് ബാങ്കിന് മികച്ച് പ്രവര്‍ത്തന നേട്ടം

നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദമായ ഒക്ടോബര്‍-ഡിസംബറില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് വന്‍ വളര്‍ച്ചയോടെ 434.82 കോടി രൂപയുടെ ലാഭം നേടി. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ലാഭം 107.99 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 6,077.62 കോടി രൂപയില്‍ നിന്നുയര്‍ന്ന് 6,316.57 കോടി രൂപയായി ഉയര്‍ന്നു. പ്രവര്‍ത്തനലാഭം 111 ശതമാനം ഉയര്‍ന്ന് 1,336 കോടി രൂപയും.

5. നികുതി തര്‍ക്ക കേസുകളുടെ പരിഹാരത്തിന് അവലോകന യോഗങ്ങള്‍ ഇന്ന്

ആദായനികുതി (ഐടി) വകുപ്പും നികുതിദായകരും തമ്മിലുള്ള നികുതി തര്‍ക്ക കേസുകള്‍ പരിഹരിക്കുന്നതിന് ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെയും സിബിഡിടിയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജ്യവ്യാപകമായി ഇന്ന് അവലോകന യോഗങ്ങള്‍ നടത്തും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it