ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 26

ബി.എസ്-6 ഇന്ധനം വിതരണം ചെയ്യുന്നതിന് പുതിയ സെസ് വേണമെന്ന ആവശ്യം ശക്തമായിത്തുടങ്ങി; കൂടുതല്‍ പ്രധാനവാര്‍ത്തകള്‍ ചുരുക്കത്തില്‍

fuel pump
1. ബി.എസ്-6  ഇന്ധനത്തിനു സെസ് വേണമെന്ന് കമ്പനികള്‍

ബി.എസ്-6  ഇന്ധനം വിതരണം ചെയ്യുന്നതിന് പുതിയ സെസ് വേണമെന്ന ആവശ്യം ശക്തമായിത്തുടങ്ങി. ബി.എസ്-6  ഇന്ധനം ഉല്‍പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള നിക്ഷേപങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സെസ് വേണമെന്നാണ് രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിലെ എണ്ണ ശുദ്ധീകരണ ശാലകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഏപ്രില്‍ ഒന്നിന് മുതല്‍ ബി.എസ്-6  നിലവാരമുള്ള ഇന്ധനം രാജ്യവ്യാപകമാകും.

2. ജിയോ ഇമേജിംഗ് ഉപഗ്രഹമായ ജിസാറ്റ് -1 വിക്ഷേപണം മാര്‍ച്ച് 5 ന്

ജിഎസ്എല്‍വി-എഫ് 10 ജിയോ ഇമേജിംഗ് ഉപഗ്രഹമായ ജിസാറ്റ് -1 മാര്‍ച്ച് 5 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ) അറിയിച്ചു. ജിയോസ്റ്റേഷണറി ഭ്രമണപഥത്തില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ജിസാറ്റ് -1 മേഘങ്ങളില്ലാത്ത സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തത്സമയ നിരീക്ഷണത്തിന് സഹായിക്കും.

3. ഇന്ത്യയില്‍ പുതുതായി രംഗത്തു വരുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം കുറയുന്നു

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ യൂണികോണ്‍ രാജ്യമായിട്ടും പുതുതായി രംഗത്തു വരുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 2016 മുതല്‍ ഇന്ത്യയില്‍ കുറഞ്ഞു വരുന്നു. സ്വകാര്യ കമ്പനികളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും നിക്ഷേപങ്ങളും ധനകാര്യങ്ങളും ട്രാക്കുചെയ്യുന്ന ട്രാക്സ്ന്‍ കമ്പനിയുടെ ഡാറ്റ വ്യക്തമാക്കുന്നതാണ് ഈ വിവരം. ഫിന്‍ടെക്, റീട്ടെയില്‍ മുതല്‍ എന്റര്‍പ്രൈസ് ആപ്ലിക്കേഷനുകള്‍ വരെയുള്ള മേഖലകളിലുടനീളം പുതിയ പ്രവേശകരുടെ എണ്ണത്തില്‍ കുറവുണ്ടായി.

4. സ്വതന്ത്ര വ്യാപാര കരാറിനായി ഇന്ത്യയും യുഎസും ചര്‍ച്ചകള്‍ ആരംഭിച്ചതായി പീയൂഷ് ഗോയല്‍

ഇന്ത്യയും യുഎസും സ്വതന്ത്ര വ്യാപാര കരാറിനായി ചര്‍ച്ചകള്‍ ആരംഭിച്ചതായി വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. ഇതു വഴി ഇരു രാജ്യങ്ങള്‍ക്കും വളരെയധികം നേട്ടമുണ്ടാക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഗോയല്‍ പറഞ്ഞു

5. റിസര്‍വ് ചെയ്ത ടിക്കറ്റില്‍ യാത്ര ചെയ്യാത്തവര്‍ ടിക്കറ്റ് റദ്ദാക്കാത്തതിലൂടെ റെയില്‍വേക്ക് വന്‍ വരുമാനം

യാത്രാ ടിക്കറ്റ് റദ്ദാക്കിയതിലൂടെയും വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ ടിക്കറ്റ് റദ്ദാക്കാത്തതിലൂടെയും മാത്രം മൂന്നു വര്‍ഷത്തിനിടെ റെയില്‍വേക്ക് കിട്ടിയത് 9019 കോടി രൂപ. 2017 ജനുവരി ഒന്നു മുതല്‍ 2020 ജനുവരി 31 വരെയുള്ള കണക്കാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here