ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാർത്തകൾ; സെപ്റ്റംബർ 3

1. ആധാർ ഉപയോഗിച്ച് നികുതിയടയ്ക്കുന്നവർക്ക് പാൻ ഉടൻ ലഭിക്കും

ആധാർ നമ്പർ ഉപയോഗിച്ച് നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് പ്രത്യേകം അപേക്ഷയും രേഖകളും സമർപ്പിക്കാതെ പാൻ (പെർമനന്റ് അക്കൗണ്ട്‌ നമ്പർ) ലഭ്യമാക്കുമെന്ന് ആദായ നികുതി വകുപ്പ്. ഈ വ്യവസ്ഥ കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിലായി.

2. ഫെഡറൽ ബാങ്കിന്റെ പുതുക്കിയ സേവിംഗ്സ് എക്കൗണ്ട് പലിശ പ്രാബല്യത്തിൽ

രണ്ട് ലക്ഷത്തിൽ താഴെ നിക്ഷേപമുള്ള സേവിംഗ്സ് എക്കൗണ്ടുകളുടെ പലിശ നിരക്ക് ആർബിഐ റിപ്പോ നിരക്കനുസരിച്ച് ഫെഡറൽ ബാങ്ക്‌ പുതുക്കിയിരുന്നു. ഒരു ലക്ഷം വരെ നിക്ഷേപമുള്ളവർക്ക് 3.50% വാർഷിക പലിശയും ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനുമിടെ നിക്ഷേപമുള്ളവർക്ക് 3.25% എന്ന നിരക്കുമാണ് പ്രാബല്യത്തിലായത്.

3.അടിസ്ഥാന വ്യവസായ വളർച്ച 2.1% ആയി താഴ്ന്നു

2018 ജൂലൈയിൽ 7.3% വളർച്ച രേഖപ്പെടുത്തിയ അടിസ്ഥാന വ്യവസായ വിഭാഗത്തിൽ ഇത്തവണ രേഖപ്പെടുത്തിയ വളർച്ചാ നിരക്ക് 2.1% മാത്രം. കൽക്കരി, എണ്ണ, പ്രകൃതി വാതകം, റിഫൈനറി ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉൽപ്പാദന വളർച്ച കുറഞ്ഞതാണ് ഇക്കുറി മൊത്ത അടിസ്ഥാന വ്യവസായ വളർച്ചയെ ബാധിച്ചത്.

4. ആഭ്യന്തര വിമാന സർവീസുകൾ കൂട്ടി

കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള ആഭ്യന്തര സർവീസുകളിൽ 39 പുതിയ സർവീസുകൾ കൂടി. മൊത്തം 22 വിമാനങ്ങളാണ് സർവീസ് നടത്തുക.

5. ആറുവർഷമായി വാങ്ങാൻ ആളില്ലാതെ കോടികൾ; തിരികെ നൽകണമെന്ന് സഹാറ

സഹാറ ഗ്രൂപ്പ് ജനങ്ങളിൽ നിന്ന് സമാഹരിച്ച 24, 000 കോടി രൂപ പിടിച്ചെടുത്ത് നിക്ഷേപകർക്ക് തിരികെ നൽകണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് 15, 438കോടി രൂപ ലഭിച്ചെങ്കിലും 106 കോടി രൂപയേ വിതരണം ചെയ്തുള്ളു. ആറു വർഷത്തിലേറെയായി വെറുതെ കിടക്കുന്ന ബാക്കി പണം തിരികെ നൽകണം എന്നാണ് സഹാറ ഗ്രൂപ്പിന്റെ ആവശ്യം. തിരികെ വാങ്ങാൻ ആളില്ലാത്തത് തങ്ങൾ പിരിച്ച പണത്തിന്റെ 95% തിരികെ നൽകിയതിനാൽ ആണെന്നും സഹാറ ഗ്രൂപ്പ് അഭിഭാഷകൻ പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it