ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ജനുവരി 31

1. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഇന്ന്

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. നാളെയാണ് പൊതുബജറ്റ്. സാമ്പത്തിക മാന്ദ്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ രണ്ടാം ബജറ്റ്.സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഇന്ന് അവതരിപ്പിക്കും.

2. ഇന്നും നാളെയും ബാങ്ക് പണിമുടക്ക്

ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ഇന്നു തുടക്കമായി. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിനും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

3. അറ്റകുറ്റപ്പണി സൗകര്യ വര്‍ദ്ധിപ്പിക്കാന്‍ കൊച്ചി കപ്പല്‍ശാല

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പല്‍ശാല, മികച്ച വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട് കപ്പല്‍ അറ്റകുറ്റപ്പണി ഇടപാടുകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനൊരുങ്ങുന്നു. നിലവില്‍ കപ്പല്‍ശാലയുടെ 70 ശതമാനം വരുമാനവും കപ്പല്‍ നിര്‍മ്മാണത്തില്‍ നിന്നാണ്. പുതിയ ഷിപ്പ് റിപ്പയറിംഗ് സൗകര്യം സജ്ജമാകുകയാണ്. ഇവിടെ പ്രതിവര്‍ഷം 80 കപ്പലുകള്‍ കൈകാര്യം ചെയ്യാനാകും.

4. ബ്രെക്‌സിറ്റ് ഇന്ന് ; ഇ.യുവിനു പുറത്തേക്ക് ബ്രിട്ടന്‍

ബ്രെക്‌സിറ്റ് ഇന്ന് യാഥാര്‍ഥ്യമാകുന്നതോടെ 47 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ബ്രിട്ടന്‍ ഇ.യുവിന്റെ പുറത്തു കടക്കും. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് ഇതോടെ പരിസമാപ്തിയാകുക.

5. എം അജിത് കുമാര്‍ കേന്ദ്ര പരോക്ഷനികുതി, കസ്റ്റംസ് ബോര്‍ഡ് ചെയര്‍മാന്‍

എം അജിത് കുമാറിനെ കേന്ദ്ര പരോക്ഷനികുതി, കസ്റ്റംസ് ബോര്‍ഡ് ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചു

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it