നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഏപ്രിൽ 17

1. ബാങ്കുകളോട് എമർജെൻസി ഫണ്ടിംഗ് തേടി ജെറ്റ്
എയർവേയ്സ്

അടിയന്തിരമായി 400 കോടി രൂപ ഫണ്ടിംഗ് നൽകണമെന്ന് ആവശ്യപ്പെട്ട് ജെറ്റ് എയർവേയ്സ്. ബാങ്കുകൾ ഇപ്പോൾ ഈ ഫണ്ട് റിലീസ് ചെയ്തില്ലെങ്കിൽ എയർലൈൻ മുഴുവനായും അടച്ചുപൂട്ടേണ്ടി വരുമെന്ന് കമ്പനി പറഞ്ഞു. ചൊവ്വാഴ്ച വെറും അഞ്ച് ഫ്ലൈറ്റുകളാണ് എയർലൈൻ ഓപ്പറേറ്റ് ചെയ്തത്.

2. പുതിയ നാണയങ്ങൾ മേയ് 31 നകം

പുതിയ 20 രൂപ, 10 രൂപ, നാണയങ്ങൾ മേയ് 31നകം പുറത്തിറക്കും. ഏപ്രിൽ 30 ന് മുൻപ് പുതിയ 2 രൂപ, 5 രൂപ നാണയങ്ങളും പുറത്തിറക്കും. മേയ് 15 നകം പുതിയ ഒരു രൂപയുടെ പുതിയ നാണയവും പുറത്തിറങ്ങും. രാജ്യത്താകെ 25,000 കോടി രൂപയുടെ നാണയങ്ങളാണ് ഉപയോഗത്തിലുള്ളത്.

3. റിലയൻസ് ഓഹരി വാങ്ങാൻ സൗദി ആരാംകോ

റിലയൻസിന്റെ പെട്രോ കെമിക്കൽ-എണ്ണ ശുദ്ധീകരണ ബിസിനസിന്റെ 25 ശതമാനം ഓഹരി വാങ്ങാൻ സൗദി ആരാംകോ. ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനിയെന്നറിയപ്പെടുന്ന സ്ഥാപനമാണ് ആരാംകോ. ഇതിനായുള്ള ചർച്ചകൾ ആദ്യ ഘട്ടത്തിലാണ്.

4. വിപ്രോ: ലാഭത്തിൽ 1% കുറവ്

പ്രമുഖ ഐറ്റി കമ്പനിയായ വിപ്രോ നാലാം പാദത്തിലെ സാമ്പത്തിക ഫലം പ്രസിദ്ധീകരിച്ചു. ലാഭം 1 ശതമാനം കുറഞ്ഞ്‌ 2,480 കോടി രൂപയിലെത്തി. 10,500 കോടി രൂപയുടെ ഓഹരി പിൻവലിക്കാനുള്ള തീരുമാനവും കമ്പനി ഇതോടൊപ്പം പ്രഖ്യാപിച്ചു. അടുത്ത പാദത്തിലേക്കുള്ള (Q1FY20) റവന്യൂ ഗൈഡൻസിലും ഇത് പ്രതിഫലിക്കുന്നുണ്ട്. വരുമാന വളർച്ച കുറഞ്ഞതാണ് ഇതിന് പിന്നിലെ കാരണം.

5. മാക്സ് ലൈഫ് ഓഹരി സ്വന്തമാക്കാൻ ആക്സിസ് ബാങ്ക്

മാക്സ് ലൈഫ് ഇൻഷുറസിന്റെ വലിയൊരു ഭാഗം ഓഹരി സ്വന്തമാക്കാൻ ആക്സിസ് ബാങ്ക്. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മുൻനിര ബാങ്കുകളിൽ ഇൻഷുറൻസ് ബിസിനസ് ഇല്ലാത്ത ഏക ബാങ്കും ആക്സിസ് ആണ്. മാക്സ് ലൈഫിന്റെ ഏറ്റവും വലിയ ഡിസ്‌ട്രിബ്യുട്ടർ ആണ് ആക്സിസ് ബാങ്ക്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it