ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ജനുവരി 8

1. ദേശീയ പണിമുടക്ക്: ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തൊഴിലാളി സംഘടനകള്‍ നടത്തുന്ന രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. സംസ്ഥാനത്ത് തിരുനന്തപുരം, ആലപ്പുഴ, കോഴിക്കോട്, തൃപ്പൂണിത്തറ, കോട്ടയം എന്നിവിടങ്ങളിൽ സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് ട്രെയിനുകള്‍ കടത്തി വിട്ടത്. ഇതുമൂലം ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസുകള്‍ നടത്തുന്നില്ല.

2. തീരദേശത്ത് വീടുകൾ നിർമ്മിക്കാൻ അനുമതി

തീരദേശത്ത് വീടുകൾ നിർമ്മിക്കാൻ അനുമതി തേടിയുള്ള 190 അപേക്ഷകൾ തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ചു. കടൽ തീരത്തുനിന്ന് 500 മീറ്ററും കായലോരത്തുനിന്ന് 100 മീറ്ററും മാറിയേ വീടുവെക്കാൻ പാടുള്ളൂ.

3. റിസർവ് ബാങ്ക് കേന്ദ്രത്തിന് ലാഭവിഹിതം കൊടുത്തേക്കും

റിസർവ് ബാങ്ക് കേന്ദ്രത്തിന് ഇടക്കാല ലാഭ വിഹിതം നല്കിയേക്കുമെന്ന് സൂചന. ലാഭവിഹിതമായി 30,000-40,000 കോടി രൂപ മാർച്ചിനു മുമ്പു തന്നെ കൈമാറുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഫെബ്രുവരി ഒന്നിലെ ബജറ്റ് അവതരണ വേളയിൽ റിസർവ് ബാങ്ക് അന്തിമ തീരുമാനമെടുക്കും.

4. ആമസോൺ ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്വകാര്യ കമ്പനി

ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്വകാര്യ കമ്പനിയായി ആമസോൺ. തിങ്കളാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോൾ ആമസോണിന്റെ മാർക്കറ്റ് കാപിറ്റലൈസേഷൻ 796.8 ബില്യൺ ഡോളറായിരുന്നു. മൈക്രോസോഫ്റ്റിനെ മറികടന്നാണ് ആമസോൺ ഈ നേട്ടം കൈവരിച്ചത്.

5. സഞ്ജീവ് ചൗളയേയും ഇന്ത്യക്ക് കൈമാറാൻ കോടതി വിധി

2000-ൽ കിക്കറ്റ് ഒത്തുകളി വിവാദത്തിൽപ്പെട്ട് നാടുവിട്ട സഞ്ജീവ് ചൗളയെ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടീഷ് കോടതി വിധി. സാമ്പത്തിക തട്ടിപ്പ് കേസിൽ പെട്ട് നാടുവിട്ട വിജയ് മല്യയെയും ഇന്ത്യയ്ക്ക് കൈമാറാൻ കോടതി വിധിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it