ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ജനുവരി 10

1. ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന്

ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ലോക്‌സഭാ സമ്മേളനത്തിന്റെ അവസാനദിവസമാണ് തീയതി നിശ്ചയിച്ചത്. ജനുവരി 31 മുതൽ ഫെബ്രുവരി 13 വരെ ബജറ്റ് സെഷൻ നടക്കും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ജനപ്രിയ ബജറ്റ് ആയിരിക്കും മോദി സർക്കാരിന്റെത് എന്നാണ് പ്രതീക്ഷിക്കുന്നത്.

2. ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്: എംഎസ്എംഇ നികുതിയാശ്വാസം പരിഗണനയിൽ

ജിഎസ്ടി കൗൺസിലിന്റെ 32-മത്തെ യോഗം ഇന്ന് ചേരും. എംഎസ്‌എംഇ സ്ഥാപനങ്ങൾക്ക് ജിഎസ്ടി ചുമത്തുന്നതിനുള്ള വാർഷിക വരുമാന പരിധി 20 ലക്ഷം രൂപയിൽ നിന്ന് 75 ലക്ഷമാക്കി ഉയർത്താൻ ശുപാർശയുണ്ട്. ഇത് ഇന്ന് പരിഗണിക്കുമെന്നാണ് അറിയുന്നത്.

3. ഇന്ത്യ 7.3% വളർച്ച നേടുമെന്ന് ലോകബാങ്ക്

2018-19 സാമ്പത്തിക വർഷത്തിൽ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം ഇന്ത്യയ്ക്കു തന്നെ. ഇന്ത്യയുടെ ജിഡിപി 7.3 ശതമാനം വളരുമെന്നാണ് ലോകബാങ്ക് കണക്കുകൂട്ടുന്നത്. അതേസമയം, ചൈനയുടെ വളർച്ച 6.3 ശതമാനമായിരിക്കും.

4. വല്ലാർപാടം ടെർമിനൽ വളർച്ചാനിരക്കിൽ ഒന്നാമതെത്തി

വല്ലാർപ്പാടം രാജ്യാന്തര ടെർമിനൽ മൂന്ന് വർഷത്തെ സംയോജിത വാർഷിക വളർച്ചാ നിരക്കിൽ (CAGR) രാജ്യത്ത് ഒന്നാമത്. വല്ലാർപ്പാടത്തിന്റെ സിഎജിആർ 13.57 ശതമാനമാണ്. മറ്റുള്ളവയുടെ ശരാശരി വളർച്ചാ നിരക്ക് 11.41 ശതമാനവും.

5. ഇപിഎഫ്: കമ്യൂട്ട് ചെയ്ത തുക മരണം വരെ തിരിച്ചുപിടിക്കുന്നത് ഒഴിവാക്കിയേക്കും

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിൽ കമ്യൂട്ട് ചെയ്ത തുക മരണം വരെ തിരിച്ചുപിടിക്കുന്ന രീതി അവസാനിപ്പിച്ചേക്കും. ഇതടക്കടമുള്ള ശുപാർശകൾ ഉന്നതതലസമിതി തൊഴിൽ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it