ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ജനുവരി 5

ആധാർ നിയമ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി, ജിഎസ്ടി പരാതികൾ സമർപ്പിക്കാനുള്ള നടപടികൾ ലളിതമാക്കും: പ്രധാന ബിസിനസ് വാർത്തകൾ ചുരുക്കത്തിൽ

Aadhar SC verdict
-Ad-

1. ജിഎസ്ടി പരാതികൾ സമർപ്പിക്കാനുള്ള നടപടികൾ ലളിതമാക്കും 

ജിഎസ്ടി സംബന്ധിച്ച് കമ്പനികൾക്കെതിരെയുള്ള പരാതികൾ സമർപ്പിക്കാനുള്ള പ്രക്രിയ കൂടുതൽ ലളിതമാക്കുന്നു. ജിഎസ്ടി നേട്ടം ഉപഭോക്താക്കൾക്ക് കൈമാറാത്തതുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കേണ്ട ഫോർമാറ്റ് ഇതോടെ കൂടുതൽ ലളിതമാകും. നിലവിൽ പരാതി സമർപ്പിക്കുന്നവർ എച്ച്എസ്എൻ കോഡുൾപ്പെടെയുള്ള സങ്കീർണ്ണമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകേണ്ടതായിട്ടുണ്ട്.

2. ആധാർ നിയമ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി 

-Ad-

ആധാർ ആക്ടും രണ്ട് അനുബന്ധ നിയമങ്ങളും ഭേദഗതി ചെയ്യാനുള്ള ബിൽ ലോക്‌സഭ പാസാക്കി. ബാങ്ക് എക്കൗണ്ട് തുറക്കൽ, മൊബീൽ ഫോൺ കണക്ഷൻ എന്നിവയുടെ ഐഡന്റിറ്റി വെരിഫിക്കേഷന് ബയോമെട്രിക് ഐഡി നൽകണോ വേണ്ടയോ എന്നത് ഉപയോക്താവിന് തീരുമാനിക്കാൻ സ്വാതന്ത്യം നൽകുന്നതാണ് ഭേദഗതി. 

3. ജെറ്റ് എയർവേയ്‌സിന് എസ്ബിഐ 1,500 കോടി വായ്പ അനുവദിച്ചേക്കും    

സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട ജെറ്റ് എയർവേയ്‌സിന്  എസ്ബിഐ 1,500 കോടി രൂപ വായ്പ അനുവദിക്കുന്നത് സംബന്ധിച്ച ചർച്ചകൾ വിജയം കണ്ടേക്കുമെന്ന് സൂചന. ജനുവരി 8ന് ജെറ്റിന്റെ ബിസിനസ് ഇടപാടുകാരും ബാങ്ക് പ്രതിനിധികളും തമ്മിൽ ഒരു മീറ്റിംഗ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജെറ്റ് ബാങ്ക് കൺസോർഷ്യത്തിനുള്ള വായ്പാ തിരിച്ചടവ് മുടക്കിയിരുന്നു. 

4. സിയാൽ ലാഭവിഹിതം സർക്കാരിന് കൈമാറി 

കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ കഴിഞ്ഞ വർഷത്തെ ലാഭവിഹിതമായ 31 കോടി രൂപ സംസ്ഥാന സർക്കാരിന് കൈമാറി. സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ ചെക്ക് മുഖേനയാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്. കഴിഞ്ഞ വർഷത്തെ ലാഭവിഹിതം 553.42 കോടി രൂപയായിരുന്നു.

5. കമ്പനികാര്യ നിയമഭേദഗതിക്ക് ലോക്‌സഭാ അംഗീകാരം 

കമ്പനികാര്യ നിയമഭേദഗതിക്ക് ലോക്‌സഭാ അംഗീകാരം നൽകി. മുൻപ് സർക്കാർ പുറത്തിറക്കിയ ഓർഡിനൻസിന് പകരമായാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഇനി മുതൽ ഗുരുതരമായ തർക്കങ്ങൾക്ക് മാത്രം ട്രൈബ്യുണലിനെ സമീപിച്ചാൽ മതിയാവും. ചെറിയ തർക്കങ്ങൾ റീജിയണൽ ഡറക്ടറുടെ മധ്യസ്ഥതയിൽ പരിഹരിച്ചാൽ മതിയാവും.                   

LEAVE A REPLY

Please enter your comment!
Please enter your name here