നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മെയ് 23

1. ലോക്‌സഭാ തിര‍ഞ്ഞെടുപ്പു ഫലം: എൻഡിഎയ്ക്കു മുൻതൂക്കം

ലോക്‌സഭാ തിര‍ഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ എൻഡിഎയ്ക്കു വ്യക്തമായ മുൻതൂക്കം. 539 മണ്ഡലങ്ങളിലെ ഫല സൂചനകൾ ലഭ്യമാകുമ്പോൾ 329 സീറ്റുകളിൽ എൻഡിഎ ലീഡു ചെയ്യുകയാണ്. 109 എണ്ണത്തിൽ യുപിഎ. ഉത്തർപ്രദേശ്, ബിഹാർ, കർണാടക, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ എൻഡിഎ മുന്നേറുകയാണ്.

2. കേരളത്തിൽ 20 സീറ്റുകളിലും യുഡിഎഫ് മുന്നിൽ

കേരളത്തിൽ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ 20 സീറ്റുകളിലും യുഡിഎഫ് മുന്നിൽ. വയനാട്ടിൽ രാഹുൽ ഗാന്ധി വ്യക്തമായ ഭൂരിപക്ഷം നേടി മുന്നിലാണ്.

3. സെൻസെക്സ് റെക്കോർഡിലേക്ക്, നിഫ്റ്റി 11,900

എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് എൻഡിഎ മുന്നേറുമ്പോൾ ഓഹരി വിപണി കുതിപ്പിൽ. സെൻസെക്സ് 700 പോയ്‌ന്റിലധികം നേട്ടം കൈവരിച്ചു. നിഫ്റ്റി 11,900 പോയ്ന്റിന് മുകളിലാണ് വ്യാപാരം. അദാനി ഗ്രൂപ്പിന്റെ ഓഹരികൾ നേട്ടം കൊയ്തു. ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയർന്നിട്ടുണ്ട്.

4. ജെറ്റ് എയർവേയ്സ്: ഹിന്ദുജ ഗ്രൂപ്പിന് എത്തിഹാദിന്റെയും നരേഷ് ഗോയലിന്റെയും പിന്തുണ

ജെറ്റ് എയർവേയ്‌സിന് വേണ്ടി ബിഡിങ് ആരംഭിക്കാനുള്ള നടപടികൾ ഹിന്ദുജ ഗ്രൂപ്പ് ഈയാഴ്ച്ച തുടങ്ങും. ഇതിനായി ഹിന്ദുജ ഗ്രൂപ്പിന് പ്രധാന ഓഹരി പങ്കാളികളായ എത്തിഹാദിന്റെയും നരേഷ് ഗോയലിന്റെയും പിന്തുണ ലഭിച്ചിട്ടുണ്ട്. 12,000 കോടി രൂപയുടെ ബാധ്യതയുള്ള ജെറ്റിന്റെ കടത്തിൽ ഒരു ഭാഗം ബാങ്കുകൾ എഴുതിത്തള്ളുമെന്നാണ് ഹിന്ദുജ പ്രതീക്ഷിക്കുന്നത്.

5. 2025 ന് ശേഷം രാജ്യത്ത് ഇലക്ട്രിക് ടു-വീലറുകൾ മാത്രം

2025 ന് ശേഷം രാജ്യത്ത് ഇലക്ട്രിക് ടു-വീലറുകൾ മാത്രമേ വിൽക്കുകയുള്ളൂ. 150 സിസി വരെയുള്ള ടു-വീലറുകൾക്കാണ് തീരുമാനം ബാധകം. ഏപ്രിൽ 2023 ന് ശേഷം വിൽക്കുന്ന മുച്ചക്ര വാഹനങ്ങൾ ഇലക്ട്രിക് ആയിരിക്കും. ഉന്നതതല സമിതിയുടെ സർക്കാരിനുള്ള നിർദേശങ്ങളിലാണ് ഇക്കാര്യമുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it