നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മെയ് 29

1. വിദേശ നിക്ഷേപം കുറഞ്ഞു, 6 വർഷത്തിൽ ഇതാദ്യം

ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ (FDI) വരവിൽ ഇടിവ്. ആറു വർഷത്തിൽ ആദ്യമായാണ് കുറവ് രേഖപ്പെടുത്തുന്നത്. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 44.4 ബില്യൺ ഡോളർ എഫ് ഡി ഐ ആണ് ഇന്ത്യയിലേക്കെത്തിയത്. മുൻ വർഷത്തേക്കാൾ 1 ശതമാനം കുറവാണിത്.

2. ആർടിജിഎസ് ഇടപാടുകളുടെ സമയപരിധി നീട്ടാൻ ആർബിഐ

ജൂൺ ഒന്നുമുതൽ ആർടിജിഎസ് ഇടപാടുകളുടെ സമയപരിധി നീട്ടാൻ ആർബിഐ തീരുമാനം. നിലവിലെ ക്ലോസിംഗ് സമയമായ 4:30 pm ൽ നിന്ന് 6 pm ലേക്ക് സമയം നീട്ടും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും RTGS സേവനം ലഭ്യമാണ്. രാവിലെ 8 മണി മുതൽ 11 മണി വരെയുള്ള ഇടപാടുകൾ സൗജന്യമാണ്. 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള ഇടപാടുകൾക്ക് 2 രൂപയും 1 മണി മുതൽ വൈകീട്ട് 6 മണി വരെയുള്ള ഇടപാടുകൾക്ക് 5 രൂപയും അധിക ചാർജ് ഈടാക്കും.

3. H-4 വർക്ക് പെർമിറ്റ് ഈ മാസം നിർത്തലാക്കുമെന്ന് യുഎസ്

H-1B വിസയിൽ യുഎസിൽ ജോലി ചെയ്യുന്നവരുടെ പങ്കാളികളെ തൊഴിൽ പെർമിറ്റ് ഈ മാസം തന്നെ റദ്ദാക്കുമെന്ന് ഭരണകൂടം. ഇതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

4. നരേഷ് ഗോയൽ ഉൾപ്പെടെ 20 പേർക്കെതിരെ നടപടി

ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയൽ ഉൾപ്പെടെ 20 പേർക്കെതിരെ കോർപറേറ്റ് കാര്യമന്ത്രാലയം ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യം വിടാൻ സാധ്യതയുള്ള ആളുകൾക്കെതിരെയാണ് സർക്കുലർ. കഴിഞ്ഞ ദിവസം വിദേശ യാത്രക്കായി മുംബൈ എയർപോർട്ടിലെത്തിയ ഗോയലിനേയും ഭാര്യയേയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു.

5. പഴം-പച്ചക്കറി കയറ്റുമതി നിരോധനം സൗദി അറേബ്യ നീക്കി

കേരളത്തിൽ നിന്നുള്ള പഴം-പച്ചക്കറി കയറ്റുമതിയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം സൗദി അറേബ്യ ഒഴിവാക്കി. കഴിഞ്ഞ വർഷം നിപ്പാ വൈറസ് ബാധയെത്തുടർന്നാണ് നിരോധനം കൊണ്ടുവന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിലേക്കായി പ്രതിദിനം 150 ടണ്ണോളം പഴങ്ങളും പച്ചക്കറികളുമാണ് കേരളം കയറ്റുമതി ചെയ്യുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it