ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബർ 5

പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനമായ ഉജ്ജിവന്‍ ഫിനാന്‍സ് ഐപിഒയില്‍ സ്വന്തമാക്കിയത് 170 മടങ്ങ് ഡിമാന്‍ഡ് . പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

1.ഉജ്ജിവന്‍ ഫിനാന്‍സ് ഐപിഒയ്ക്ക് 170 മടങ്ങ് ഡിമാന്‍ഡ്

പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനമായ ഉജ്ജിവന്‍ ഫിനാന്‍സ് ഐപിഒയില്‍ സ്വന്തമാക്കിയത് 170 മടങ്ങ് ഡിമാന്‍ഡ്. 442 കോടി രൂപയുടെ ഐപിഒ 76,000 കോടി രൂപയുടെ ബിഡ് നേടി.മൊത്തം 750 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ബാങ്ക് ഓഹരി ലിസ്റ്റ് ചെയ്യുന്നത്.

2,ജിഎസ്ടി നഷ്ടപരിഹാരം വൈകുന്നതില്‍ നേരിട്ടുള്ള പ്രതിഷേധവുമായി സംസ്ഥാനങ്ങള്‍

കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ജിഎസ്ടി നഷ്ടപരിഹാരം വൈകിപ്പിക്കുന്നതില്‍ പ്രതിഷേധവുമായി കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ഡല്‍ഹി, പഞ്ചാബ്, പുതുച്ചേരി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും കേരളം, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടക്കാഴ്ച നടത്തിയപ്പോഴാണ് ജിഎസ്ടി നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് കൈമാറാന്‍ വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയത്.

3.ജിയോയുടെ ‘ന്യൂ ഓള്‍ ഇന്‍ വണ്‍ പ്ലാനു’ കള്‍ നാളെ മുതല്‍

റിലയന്‍സ് ജിയോ ന്യൂ ഓള്‍ ഇന്‍ വണ്‍ പ്ലാനുകള്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് 300 ശതമാനം അധികം ആനുകൂല്യങ്ങളാണ്  വാഗ്ദാനം ചെയ്യുന്നത്. പുതിയ പ്ലാനുകള്‍ ഡിസംബര്‍ ആറ് മുതല്‍ നിലവില്‍ വരും.

4 ഗൂഗിള്‍ അമരത്ത് ഒന്നാം നമ്പര്‍ സുന്ദര്‍ പിച്ചൈ

ഗൂഗിള്‍ മാതൃസ്ഥാപനങ്ങളുടെ ചുമതല ഇന്ത്യക്കാരനും ഗുഗിള്‍ സിഇഒയും ആയ സുന്ദര്‍ പിച്ചൈയ്ക്ക്. ഗൂഗിള്‍ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും മാതൃസ്ഥാപനമായ ഗൂഗിള്‍ ആല്‍ഫബെറ്റ് ഇര്‍കോര്‍പറേറ്റഡ് കമ്പനിയുടെ നേതൃസ്ഥാനം ഒഴിഞ്ഞതോടെയാണ് പിച്ചൈ തലപ്പത്തേക്ക് എത്തിയത്. കമ്പനിയുടെ കാര്യങ്ങളില്‍ ഇടപെടില്ലെങ്കിലും ഇരുവരും ഡയറക്ടര്‍ ബോര്‍ഡില്‍ തുടരും.

5. ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലിന് അനുമതി; വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണം

ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ രാജ്യത്ത് തന്നെ സൂക്ഷിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഡാറ്റ  സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി.ആരോഗ്യം, ധനവിനിയോഗം, ലൈംഗിക ആഭിമുഖ്യം, ബയോമെട്രിക്, ജനിതകം, ട്രാന്‍സ്ജെന്‍ഡര്‍ സ്റ്റാറ്റസ്, മതം, രാഷ്ട്രീയ ആഭിമുഖ്യം തുടങ്ങി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വ്യക്തിഗത വിവരങ്ങള്‍ അനുമതിയോടെ മാത്രം വിദേശത്ത് ഉപയോഗിക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here