ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 20

റെയില്‍വെയില്‍ ചരക്ക് വൈകിയെത്തിയാല്‍ ഉടമയ്ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നീക്കം കൂടുതല്‍ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

-Ad-
1.റെയില്‍വെയില്‍ ചരക്ക് വൈകിയെത്തിയാല്‍ ഉടമയ്ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നീക്കം

റെയില്‍വെയിലെ ചരക്ക് ഗതാഗതത്തെ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മാറ്റത്തിന് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. റെയില്‍വെ വഴി അയക്കുന്ന ചരക്കുകള്‍ ഉപഭോക്താവിന് വൈകിയാണ് ലഭിക്കുന്നതെങ്കില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ആലോചനകള്‍ നടക്കുന്നതായി ഫ്രൈറ്റ് കോറിഡോര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സ്ഥാപക ദിനാഘോഷ പരിപാടിയില്‍ സംസാരിക്കവേ കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.

2.മണിക്കൂറുകളോളം പണിമുടക്കി വാട്സാപ്പ്, ഒടുവില്‍ തിരിച്ചെത്തി

ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സാപ്പ് ഇന്നലെ ആന്‍ഡ്രായ്ഡ് ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പണിമുടക്കി. സ്റ്റിക്കറുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫ് ഫയലുകള്‍ എന്നിവ കൈമാറ്റം ചെയ്യുന്നതിലായിരുന്നു തടസം നേരിട്ടത്.അഞ്ചു മണിക്കൂറിനകം പ്രശ്‌നം പരിഹരിച്ചു.

3.വിആര്‍എസ് പാക്കേജ് ആവശ്യപ്പെടാന്‍ തയ്യാറെടുത്ത് എയര്‍ ഇന്ത്യ ട്രേഡ് യൂണിയനുകള്‍

ന്യൂഡല്‍ഹിയില്‍  സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയില്‍ എയര്‍ ഇന്ത്യ ട്രേഡ് യൂണിയനുകള്‍ വിആര്‍എസ് പാക്കേജ് ആവശ്യപ്പെടാന്‍ തയ്യാറെടുക്കുന്നു. എയര്‍ലൈനിന്റെ സ്വകാര്യവല്‍ക്കരണ പദ്ധതികളെക്കുറിച്ച് ഒരു മാസത്തിനിടെ രണ്ടാം തവണയയാണ് ഒരു ഡസനിലധികം യൂണിയനുകളുമായുള്ള മന്ത്രിയുടെ കൂടിക്കാഴ്ച.

-Ad-
4.ജി.എസ്. ടി വരുമാന ലക്ഷ്യം ഉയര്‍ത്തി ധനമന്ത്രാലയം

ജി.എസ്. ടി വരുമാന ലക്ഷ്യം ധനമന്ത്രാലയം വീണ്ടും ഉയര്‍ത്തി. ഫെബ്രുവരിയില്‍ 1.15 ലക്ഷം കോടി രൂപ, മാര്‍ച്ചില്‍ 1.25 ലക്ഷം കോടി എന്നിങ്ങനെയാണ് പുതിയ ലക്ഷ്യം. നേരത്തെ ഡിസംബറില്‍ 1.10 ലക്ഷം കോടി രൂപ, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 1.15 ലക്ഷം കോടി രൂപ ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്.പക്ഷേ, ഡിസംബറില്‍ വരുമാനം 1.03 ലക്ഷം കോടി രൂപയിലൊതുങ്ങി.

5.സ്വര്‍ണത്തിന് ഇ വേ ബില്‍ വേണം: ആവശ്യത്തിലുറച്ച് കേരളം

സ്വര്‍ണത്തിന്റെ പേരില്‍ നടക്കുന്ന വലിയ തോതിലുളള നികുതി വെട്ടിപ്പ് തടയാന്‍ ഇ വേ ബില്‍ സംവിധാനം നടപ്പാക്കണമെന്ന് കേരളം. ധനമന്ത്രിമാരുടെ ഉപസമിതി യോഗത്തിലാണ് കേരളത്തിന്റെ നിലപാട് മന്ത്രി തോമസ് ഐസക് മുന്നോട്ടുവച്ചത്. സ്വര്‍ണത്തിന് ഇ വേ ബില്‍ സംവിധാനം ഇല്ലാത്തത് കാരണം 650 കോടി ലഭിക്കേണ്ട സ്ഥാനത്ത് കേരളത്തിന് 150 കോടി രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here