നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂൺ 10

യുഎസ് നിരോധനം ബാധിച്ചില്ല, 46 കൊമേർഷ്യൽ 5G കരാറുകൾ നേടി വാവേ: പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

huawei
1. ബജറ്റ് 2019: വൻകിട കോർപറേറ്റുകൾക്ക് നികുതി കുറക്കില്ലെന്ന് റിപ്പോർട്ട്

ജൂലൈ അഞ്ചിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ വൻ കോർപറേറ്റുകൾക്ക് നികുതി വെട്ടിച്ചുരുക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ. നികുതി 30 ശതമാനത്തിൽ നിന്നും 25 ശതമാനമാക്കി കുറയ്ക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കോർപറേറ്റ് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ഉയർത്തുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

2. ജിഎസ്ടി കൗൺസിൽ ജൂൺ 20 ന് യോഗം ചേരും

ജിഎസ്ടി കൗൺസിൽ ജൂൺ 20 ന് യോഗം ചേരും. ബജറ്റിന് മുന്നോടിയായുള്ള യോഗമായതിനാൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. B2B വില്പനകൾക്ക് കേന്ദ്രീകൃത ഗവണ്മെന്റ് പോർട്ടലുകളിൽ നിന്ന് ഇ -ഇൻവോയ്‌സ്‌ ജനറേറ്റ് ചെയ്യുന്നതിന്  50 കോടി ടേൺഓവർ പരിധി നിശ്ചയിക്കുന്ന കാര്യം കൗൺസിൽ പരിഗണിക്കും.

3. യുഎസ് നിരോധനം ബാധിച്ചില്ല: 46 കൊമേർഷ്യൽ 5G കരാറുകൾ നേടി വാവേ

യുഎസ് നിരോധനം നേരിടുന്ന ചൈനീസ് ടെക്നോളജി കമ്പനിയായ വാവെയ്ക്ക് 46 കൊമേർഷ്യൽ 5G കരാറുകൾ ലഭിച്ചു. 30 രാജ്യങ്ങളിൽ നിന്നാണ് കരാറുകൾ നേടിയത്. ഒരു ലക്ഷത്തിലധികം 5G സ്റ്റേഷനുകൾ കമ്പനി കയറ്റുമതി ചെയ്തു കഴിഞ്ഞു.

4. ക്രിപ്റ്റോകറൻസിക്കെതിരെ കരട് ബിൽ തയ്യാർ

ക്രിപ്റ്റോകറൻസി ഇടപാടുകാർക്ക് 10 വർഷം ജയിൽ ശിക്ഷ വരെ നൽകുന്ന കരട് ബിൽ തയ്യാർ . ബാനിംഗ് ഓഫ് ക്രിപ്റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2019 എന്നാണിത് അറിയപ്പെടുക. ക്രിപ്റ്റോ കറൻസിയിൽ ഇടപാടുകൾ നടത്തുന്നതും അവ കൈവശം വക്കുന്നതും ജാമ്യമില്ലാ കുറ്റമായി കാണുമെന്നും ബില്ലിൽ പറയുന്നു.

5. മൺസൂണിൻറെ വൈകിയുള്ള വരവ്: കൃഷി ആരംഭിക്കുന്നതും വൈകും

തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളാ തീരത്ത് എത്തിയത് ശനിയാഴ്ചയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. സാധാരണയിലും ഒരാഴ്ച വൈകിയെത്തിയ മൺസൂൺ വിത്തുപാകുന്നതും വൈകിപ്പിക്കും. മൺസൂൺ ആരംഭിച്ചതിന് ശേഷമാണ് രാജ്യത്ത് ധാന്യങ്ങൾ, പയറുവർഗങ്ങൾ, പരുത്തി, കരിമ്പ് തുടങ്ങിയവയുടെ കൃഷി തുടങ്ങുന്നത്. മഴ കുറയുമെന്ന പ്രവചനവും കൃഷിക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here