നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂൺ 17

ബാങ്ക് മൂലധനംത്തിന് കേന്ദ്രം 30,000 കോടി നൽകിയേക്കും: പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

business news
Image credit: Freepik.com
1. ജിഎസ്ടി കൗൺസിൽ യോഗം ജൂൺ 21ന്

ജിഎസ്ടി കൗൺസിൽ ജൂൺ 21ന് യോഗം ചേരും. നികുതി വെട്ടിപ്പ് തടയാനുള്ള നടപടികൾ യോഗം ചർച്ചചെയ്യുമെന്നാണ് പ്രതീക്ഷ. ബജറ്റിന് മുന്നോടിയായുള്ള യോഗമായതിൽ പല സുപ്രധാന തീരുമാനങ്ങളും കൈക്കൊള്ളാൻ സാധ്യത കാണുന്നു. രണ്ടാം മോദി സർക്കാർ അധികാരമേറ്റത്തിന് ശേഷമുള്ള ആദ്യ ജിഎസ്ടി കൗൺസിൽ യോഗമാണിത്.

2. ബാങ്ക് മൂലധനം: കേന്ദ്രം 30,000 കോടി നൽകിയേക്കും

പൊതുമേഖലാ ബാങ്കുകളുടെ മൂലധന അപര്യാപ്തത പരിഹരിക്കാൻ 30,000 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചേക്കുമെന്ന് സൂചന. ധനമന്ത്രാലയം ഇതേക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

3. എണ്ണപ്പാടങ്ങൾ സ്വകാര്യ കമ്പനികൾക്ക് ലേലം ചെയ്യാൻ ഒഎൻജിസി

60-ലധികം ചെറുതും ഇടത്തരവുമായ എണ്ണപ്പാടങ്ങൾ സ്വകാര്യ കമ്പനികൾക്ക് ലേലം ചെയ്യാൻ ഒഎൻജിസി തീരുമാനം.  പിഇസി സംവിധാനത്തിന്  കീഴിലായിരിക്കും ലേലം നടത്തുക. ആഗോള കമ്പനികൾ എണ്ണപ്പാടങ്ങളിൽ നിന്ന് ഉൽപാദനം ഉയർത്താനായി പിന്തുടരുന്ന രീതിയാണ് പ്രൊഡക്ഷൻ എൻഹാൻസ്മെന്റ് കോൺട്രാക്ടസ് അഥവാ പിഇസി.

4. മൺസൂൺ മഴലഭ്യത 43 ശതമാനം കുറവ്:  ഐഎംഡി

ഇന്ത്യയുടെ പകുതിയിലേറെ കൃഷിപ്പാടങ്ങൾക്ക് ജലമെത്തിക്കുന്ന തെക്കു-പടിഞ്ഞാറൻ മൺസൂൺ ഇത്തവണ പതിവിലും കുറവ്. ജൂൺ ആദ്യ പകുതിയിൽ മഴലഭ്യത 43 ശതമാനം കുറഞ്ഞെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വൈകി വന്ന മൺസൂൺ ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചപ്പോഴേക്കും ശക്തി കുറയുകയായിരുന്നു. ‘വായു’ ചുഴലിക്കാറ്റ് മൺസൂണിന്റെ ശക്തി കുറച്ചെന്ന് ഐഎംഡി നിരീക്ഷിച്ചു.  കേരളത്തിൽ 20 ശതമാനമാണ് മഴ ക്ഷാമം.

5. സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാർ ഇന്ന് പണിമുടക്കും

സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപ്രതിയിലെ ഡോക്ടര്‍മാർ ഇന്ന് പണിമുടക്കും. അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, ലേബര്‍ റൂം, ശസ്ത്രക്രിയാ വിഭാഗം തുടങ്ങിയിടങ്ങളില്‍ പണിമുടക്കുണ്ടാകില്ല. രാജ്യവ്യാപക പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സംസ്ഥാനത്തെ ഡോക്ടർമാർ പണിമുടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here