ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂലൈ 31

1. എയർ ഇന്ത്യ എക്സ്പ്രസ്: ലാഭം 169 കോടി രൂപ

2018-19 സാമ്പത്തിക വർഷം എയർ ഇന്ത്യ എക്സ്പ്രസ് 169 കോടി രൂപ ലാഭം നേടി. തുടർച്ചയായ നാലാം വർഷമാണ് കമ്പനി ലാഭം നേടുന്നത്. മൊത്തം വരുമാനം 4202 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷം ഇത് 3620 കോടി രൂപയായിരുന്നു.

2. എറണാകുളം ജില്ലയിലെ 203 കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ

എറണാകുളം ജില്ലയിലെ 203 കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാണെന്ന് ഐറ്റി മിഷൻ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ കെ-ഫൈ പദ്ധതിക്ക് കീഴിലാണ് ഈ സംരംഭം. ഒരു ജിബി വരെ സൗജന്യമായി വൈഫൈ ഉപയോഗിക്കാം.

3. വിദേശ കടം: എൻബിഎഫ്‌സികൾക്ക് ചട്ടത്തിൽ ഇളവ്

വിദേശത്തുനിന്നും കടമെടുക്കുന്നതിനുള്ള ചട്ടങ്ങളിൽ എൻബിഎഫ്‌സികൾക്കും വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ചവരുത്തിയവർക്കും ഇളവ് നല്കാൻ ആർബിഐ. എക്സ്റ്റേണൽ കൊമേർഷ്യൽ ബോറോയിങ്സ് (ECB) സംബന്ധിച്ച ചട്ടങ്ങളിലാണ് ഇളവ്. ഇതോടെ ലിക്വിഡിറ്റി പ്രതിസന്ധിയ്ക്ക് അയവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

4. മലയാളി സ്റ്റാർട്ടപ്പ് 'ഓപ്പൺ' വിസയുമായി സഹകരിക്കുന്നു

കേരള സ്റ്റാർട്ടപ്പ് മിഷന്റെ 'ഫണ്ട് ഓഫ് ഫണ്ട്' പദ്ധതിയിൽപ്പെട്ട ഫിൻടെക്ക് സ്റ്റാർട്ടപ്പ് ‘ഓപ്പൺ’ പേയ്മെന്റ് ടെക്നോളജി വമ്പനായ വിസയുമായി കൈകോർക്കുന്നു. ചെറുകിട-ഇടത്തരം വ്യവസായങ്ങളെ ലക്ഷ്യമാക്കിയുള്ള നൂതന ബാങ്കിങ് പ്ലാറ്റ്‌ഫോമാണ് 'ഓപ്പൺ'.

5. മുൻ ആർബിഐ ഡെപ്യൂട്ടി ഗവർണർ സുബിര്‍ ഗോകർണ് അന്തരിച്ചു

മുൻ ആർബിഐ ഡെപ്യൂട്ടി ഗവർണർ സുബിര്‍ ഗോകർണ് അന്തരിച്ചു. 2015 നവംബറിൽ ഐഎംഎഫിന്റെ എക്സിക്യൂട്ടീവ് ബോർഡ് ഡയറക്ടർ ആയി നിയമിതനായിരുന്നു. കസേ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it