നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മാർച്ച് 14

പ്രധാന ബിസിനസ് വാർത്തകൾ ചുരുക്കത്തിൽ

1. ജിഎസ്ടി കൗൺസിൽ യോഗത്തിന് ഇലക്ഷൻ കമ്മീഷന്റെ അനുമതി

മാർച്ച് 19-ന് ജിഎസ്ടി കൗൺസിൽ യോഗം ചേരാൻ ഇലക്ഷൻ കമ്മീഷൻ അനുമതി നൽകി. പൊതുതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യോഗത്തിന് കമ്മീഷന്റെ അനുമതി തേടേണ്ടി വന്നത്. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ജിഎസ്ടി നിരക്ക് കുറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വരുന്ന യോഗത്തിൽ പരിഗണിക്കും.

2. വേതനം നൽകാൻ ബിഎസ്എൻഎല്ലിന് 1000 കോടി അനുവദിച്ചു

ജീവനക്കാർക്ക് ഫെബ്രുവരി മാസത്തിലെ വേതനം നൽകാൻ ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും കൂടി സർക്കാർ 1000 കോടി രൂപ അനുവദിച്ചു. മാർച്ച് 21 ന് മുൻപ് 850 കോടി രൂപയുടെ ശമ്പള കുടിശിക ബിഎസ്എൻഎൽ കൊടുത്തുതീർക്കും.

3. മൊബൈൽ ഫോൺ ടെസ്റ്റിംഗ്: അവസാനതീയതി വീണ്ടും നീട്ടി

നിർബന്ധമായും മൊബൈൽ ഫോണുകളും ടെലകോം ഉപകരണങ്ങളും ടെസ്റ്റിംഗ് നടത്തി സർട്ടിഫൈ ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്ന ചട്ടം നടപ്പാക്കുന്നതിനുള്ള അവസാനതീയതി വീണ്ടും നീട്ടി. 2019 ഓഗസ്റ്റ് 1 ആണ് പുതിയ തീയതി. 2013 ഏപ്രിൽ ഒന്നിനാണ് ടെലകോം വകുപ്പ് ആദ്യമായി ചട്ടം കൊണ്ടുവരുന്നത്. പിന്നീട് നിരവധി തവണ തീയതി മാറ്റി.

4. 6 ലക്ഷം കോടിയെന്ന നാഴികക്കല്ല് കടന്ന് എച്ച്ഡിഎഫ്സി ബാങ്ക്

ആറു ലക്ഷം കോടി രൂപ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ നേടി എച്ച്ഡിഎഫ്സി ബാങ്ക്. ബുധനാഴ്ച ഓഹരിവില റെക്കോർഡ് നിലവാരത്തിലെത്തിയതോടെയാണ് മാർക്കറ്റ് കാപ് ഉയർന്നത്. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ സ്ഥാപനമാണ് എച്ച്ഡിഎഫ്സി. ടാറ്റ കൺസൾട്ടൻസി സർവീസസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് രണ്ട് കമ്പനികൾ.

5. 76% ഇന്ത്യൻ ബിസിനസുകളും സൈബർ ആക്രമണത്തിന്റെ ഇരകൾ

രാജ്യത്തെ 76 ശതമാനം ഇന്ത്യൻ ബിസിനസുകളും സൈബർ ആക്രമണത്തിന്റെ ഇരകളാണെന്ന് സൈബർ സെക്യൂരിറ്റി സ്ഥാപനമായ സോഫോസിന്റെ റിപ്പോർട്ട്. ഇതിൽ 18 ശതമാനത്തിലേറെ സൈബർ ഭീഷണികളും മൊബൈൽ ഡിവൈസുകളിൽ നിന്നാണ് വരുന്നത്. ഇത് ആഗോള ശരാശരിയേക്കാളും ഇരട്ടിയാണ്. 39 ശതമാനം സൈബർ ഭീഷണിയും സ്ഥാപനത്തിന്റെ സർവറുകളിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here