ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂലൈ 16

മൊത്ത വില സൂചിക 23 മാസത്തെ താഴ്ചയിൽ: പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

1. വ്യാപാരക്കമ്മി കുറഞ്ഞു

ഇന്ത്യയുടെ വ്യാപാരക്കമ്മി കുറഞ്ഞു. സമ്പദ് വ്യവസ്ഥ നേരിടുന്ന വളർച്ചാ മുരടിപ്പും എണ്ണവിലയിലുള്ള ഇടിവും മൂലം ഇറക്കുമതി കുറഞ്ഞതാണ് വ്യാപാരക്കമ്മി കുറയാൻ ഇടയാക്കിയത്. മേയിൽ 15.36 ബില്യൺ ഡോളറായിരുന്നു വ്യാപാരക്കമ്മി. ജൂണിൽ ഇത് 15.28 ബില്യൺ ഡോളറായി കുറഞ്ഞു. വാർഷികാടിസ്ഥാനത്തിൽ കയറ്റുമതി 9.71% കുറവ് രേഖപ്പെടുത്തി. മേയിൽ 3.9% വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഇറക്കുമതി 9.1% കുറഞ്ഞു. കഴിഞ്ഞ മാസം 4.3% വളർച്ച രേഖപ്പെടുത്തിയിരുന്നു.

2. മൊത്ത വില സൂചിക 23 മാസത്തെ താഴ്ചയിൽ 

മൊത്ത വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള നാണയപ്പെരുപ്പം 23 മാസത്തെ താഴ്ചയിൽ. ജൂണിലെ നാണയപ്പെരുപ്പം മേയിലെ 2.45 ശതമാനത്തിൽ നിന്ന് 2.02 ശതമാനമായി കുറഞ്ഞു. പച്ചക്കറികൾ, മാനുഫാക്ചറിങ് ഉൽപന്നങ്ങൾ എന്നിവയുടെ വില കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. 

3. പാക്കിസ്ഥാൻ വ്യോമപാത തുറന്നു

പാക്കിസ്ഥാൻ വ്യോമപാത തുറന്നു. ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്കു മാറ്റി.  അർധരാത്രി 12.41 ഓടെയാണ് ഇതു സംബന്ധിച്ച അറിയിപ്പു വന്നത്. ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിനു പിന്നാലെ അടച്ചതാണ് വ്യോമപാത. 

4. 18000 പേരെ റിക്രൂട്ട് ചെയ്യുന്നു

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് മാസ് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു. 18000 പേരെയാണ് കമ്പനി റിക്രൂട്ട് ചെയ്യുന്ന്. ഇപ്പോള്‍ 2.29 ലക്ഷം ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ കമ്പനി 8000 പേര്‍ക്ക് ജോലി നല്‍കി.

5. ഫ്‌ളിപ്കാര്‍ട്ട് ഹോള്‍സെയില്‍ വില്‍പ്പന നിര്‍ത്തുന്നു

ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ സെല്ലിങ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ട് റീറ്റെയില്‍ ബിസിനസില്‍ മാത്രം ചുവടുറപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ക്കുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയതിനാലാണ് വോള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട് ഇത്തരത്തിലുള്ള നിലപാടിലേക്ക് മാറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here