ഇന്ന് നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഫെബ്രുവരി 6

വിദേശത്തു പഠനത്തിന് പോകുന്നവർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കും, പഞ്ചാബ് നാഷണൽ ബാങ്ക് ലാഭത്തിലേക്ക്: പ്രധാന ബിസിനസ് വാർത്തകൾ ചുരുക്കത്തിൽ

Top news - Feb-6

1. കെഎഫ്സി വായ്പാ അപേക്ഷകളുടെ പ്രോസസിംഗ് ഫീസിൽ ഇളവ്

മാർച്ച് 31 വരെ കെഎഫ്സി വായ്പാ അപേക്ഷകളുടെ പ്രോസസിംഗ് ഫീസിൽ ഇളവ് അനുവദിക്കും. 50 ശതമാനമാണ് ഇളവ് അനുവദിക്കുക. അതിവേഗത്തിൽ വായ്പ അനുവദിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ കരാറുകാർക്ക് 20 കോടി വരെ വായ്പ അനുവദിക്കുന്നതാണ്.

2. വിദേശത്തു പഠനത്തിന് പോകുന്നവർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കും

വിദേശ രാജ്യങ്ങളിൽ പഠനത്തിനായി പോകുന്നവർ കേന്ദ്ര സർക്കാരിന്റെ നിർദിഷ്ട ഏജൻസിയിൽ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥവരുന്നു. ഇതുസംബന്ധിച്ച 2019 എമിഗ്രേഷൻ ബില്ലിന്റെ കരട് തയ്യാറായി. പൊതുജനങ്ങളുടെ പ്രതികരണത്തിനായി വിദേശമന്ത്രാലയം കരട് ബിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

3. ലേബലിംഗ്: കൂടുതൽ വ്യക്തത വേണമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി

പാക്കേജ്ഡ് മൈദ, ഗോതമ്പുപൊടി (ആട്ട) എന്നിവയുടെ ലേബലിൽ കൂടുതൽ വ്യക്തത കൊണ്ടുവരണമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി. രണ്ടുല്പന്നങ്ങൾക്കും പൊതുവായി ‘wheat flour’ എന്ന് ലേബലിൽ നൽകരുത്. പകരം ആട്ടയ്ക്ക് ‘whole wheat flour’ എന്നും മൈദയ്ക്ക് ‘refined wheat flour’ എന്നും ലേബലിൽവ്യക്തമായി എഴുതിയിരിക്കണം.

4. 2021-ൽ ഐപിഒ നടത്താൻ ഒരുങ്ങി കിംസ് ഹോസ്പിറ്റൽ

തിരുവനന്തപുരം ആസ്ഥാനമായ കിംസ് ഹോസ്പിറ്റൽ
2021-ൽ ഐപിഒ നടത്താൻ ഒരുങ്ങകയാണെന്ന് ഹോസ്പിറ്റലിന്റെ സ്ഥാപകനായ എം.ഐ. സഹദുള്ളയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ, പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ട്രൂ നോർത്തിന് കിംസിൽ 40 ശതമാനം നിക്ഷേപമുണ്ട്. ഐപിഒ നടക്കുന്നതോടെ ട്രൂ നോർത്ത് പിന്മാറും.

5. പഞ്ചാബ് നാഷണൽ ബാങ്ക് ലാഭത്തിലേക്ക്

തുടർച്ചയായ മൂന്ന് പാദങ്ങളിൽ നഷ്ടം രേഖപ്പെടുത്തിയതിന് ശേഷം
പഞ്ചാബ് നാഷണൽ ബാങ്ക് ഒക്ടോബർ-ഡിസംബർ പാദത്തിൽ ലാഭത്തിലായി. ആസ്തികളുടെ കാര്യത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പിഎൻബി കിട്ടാക്കട പ്രതിസന്ധിയും ബാങ്ക് തട്ടിപ്പ് വിവാദവും മൂലം പ്രതിസന്ധിയിലായിരുന്നു. എന്നാൽ ഡിസംബർ പാദത്തിൽ 246.51 കോടി ലാഭം രേഖപ്പെടുത്തി. കിട്ടാക്കടത്തിനുള്ള നീക്കിയിരിപ്പ് കുറഞ്ഞതാണ് ലാഭം രേഖപ്പെടുത്താൻ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here