ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ജനുവരി 7

1. ജിഎസ്ടിക്ക് മേൽ സെസ് ചുമത്തും

സംസ്ഥാനത്തിന്റെ പുനര്നിര്മാണത്തിന് ഉത്പന്നങ്ങൾക്ക് മേൽ ജിഎസ്ടിക്ക് പുറമേ സെസ് ചുമത്താൻ ജിഎസ്ടി കൗൺസിൽ മന്ത്രിതല സമിതി അനുമതി നൽകി. ഉത്പന്നങ്ങൾക്ക് മേൽ 0.5-1 ശതമാനം സെസ് ചുമത്താനാണ് നിർദേശം. സംസ്ഥാനത്തിന് ഒരു ശതമാനം വരെ സെസ് ഈടാക്കാം. കൂടുതൽ രാജ്യാന്തര വായ്പയുമെടുക്കാം.

2. ഡ്രൈവിംഗ് ലൈസൻസും ആധാറും ബന്ധിപ്പിക്കാൻ നിയമം കൊണ്ടുവരും

ആധാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കാൻ ഉടൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. വ്യാജ ഡ്രൈവിംഗ് ലൈസൻസിന്റെ ഉപയോഗം നിയന്ത്രിക്കാൻ ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.

3. ഇലക്ട്രിക്ക് വെഹിക്കിൾ: കെട്ടിടങ്ങൾക്ക് പുതിയ നിയമം വരുന്നു

ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ഇൻഫ്രാസ്ട്രക്ചർ തയ്യാറാക്കാൻ എല്ലാ കെട്ടിടങ്ങളും പാർക്കിംഗ് ഏരിയയിൽ 20 ശതമാനം മാറ്റിവെക്കണമെന്ന് കേന്ദ്ര നഗര വികസന മന്ത്രാലയം. ഭക്ഷണശാലകളും ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ചാർജിങ് സൗകര്യം ഏർപ്പെടുത്തണം.

4. രൂപ അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

രൂപ ഡോളറിനെതിരെ അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. രാവിലെ 9.10 ന് വ്യാപാരം നടക്കുമ്പോൾ രൂപ ഡോളറിന് 69.39 എന്ന നിലയിലായിരുന്നു. കഴിഞ്ഞ വ്യാപാര ദിനത്തെക്കാളും 0.54 ശതമാനം നേട്ടം. ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തില്ല എന്ന കണക്കുകൂട്ടലും യുഎസ്-ചൈന വ്യാപാര ചർച്ചയാരംഭിച്ചതും മൂലം ഡോളറിനുണ്ടായ ഇടിവാണ് രൂപയുടെ നേട്ടത്തിന് പിന്നിൽ.

5. 50% ഡിസ്‌കൗണ്ടുമായി ജെറ്റ് എയർവേയ്സ്

കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ സാമ്പത്തിക പ്രതിസന്ധിക്കിടെ ഡിസ്‌കൗണ്ടുമായി ജെറ്റ് എയർവേയ്സ്. ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഡിസ്‌കൗണ്ട് ആണ് നൽകുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര പാതകളിൽ ഇളവ് നൽകുന്നുണ്ട്. ജനുവരി 5 മുതൽ ഏഴു ദിവസത്തേക്കാണ് ഓഫർ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it