ഇന്ന് നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജനുവരി 23

ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കുമെന്ന് ശിവസേന, ടൂറിസ്റ്റ് വാഹനത്തിൽ അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി: പ്രധാന ബിസിനസ് വാർത്തകൾ ചുരുക്കത്തിൽ

Nitin Gadkari
Image credit: Twitter/Nitin Gadkari
-Ad-

1. ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കും: ശിവസേന

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ശിവസേന. നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. അടുത്ത തവണ തൂക്കുമന്ത്രിസഭയാണ് നിലവില്‍വരികയെന്നും അദ്ദേഹം പറഞ്ഞു.

2. ടൂറിസ്റ്റ് വാഹനത്തിൽ അലങ്കാരങ്ങള്‍ വേണ്ട: ഹൈക്കോടതി

-Ad-

സ്വകാര്യ ടൂറിസ്റ്റ് വാഹനങ്ങളിൽ നിയമാനുസൃതമല്ലാത്ത ലൈറ്റുകളും ശബ്ദസംവിധാനവും ബോഡിയുടെ വശങ്ങളില്‍ ചിത്രങ്ങളും അനുവദിക്കരുതെന്ന് ഹൈക്കോടതി. ഇക്കാര്യങ്ങളില്‍ മോട്ടോര്‍ വാഹനനിയമവും ചട്ടവും പാലിക്കപ്പെടുന്നുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ നിര്‍ദേശിച്ചു.

3. ജെറ്റ് എയർവെയ്സിന്റെ ബോർഡിൽ നിന്നും പുറത്തുപോകാൻ തയ്യാർ: നരേഷ് ഗോയൽ

സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട ജെറ്റ് എയർവെയ്സിന്റെ പുനഃക്രമീകരിച്ച ഡയറക്ടർ ബോർഡിൽ നിന്നും പുറത്തുപോകാൻ തൻ തയ്യാറാണെന്ന് സ്ഥാപകനും ചെയർമാനുമായ നരേഷ് ഗോയൽ പറഞ്ഞു. എയർലൈനിന്റെ രണ്ടാമത്തെ വലിയ ഓഹരി പങ്കാളിയായ എത്തിഹാദിൽ നിന്ന് ‘ശരിയായ; വാല്യൂവേഷൻ ലഭിക്കാനാണ് താൻ കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

4. ഗൾഫ് – കേരള മേഖലയിൽ കൂടുതൽ സർവീസ് നടത്തും: എയർ ഇന്ത്യ എക്‌സ്പ്രസ്

വേനലവധിക്കാലത്ത് ഗൾഫ് – കേരള മേഖലയിൽ എയർ ഇന്ത്യ എക്‌സ്പ്രസ് കൂടുതൽ സർവീസ് നടത്തുമെന്ന് സിഇഒ കെ. ശ്യാം സുന്ദർ. വേനൽക്കാല ഷെഡ്യൂൾ തുടങ്ങുന്ന മാർച്ച് 31മുതൽ ആഴ്ചയിൽ 653 വിമാനങ്ങൾ ഉണ്ടാകും. നിലവിൽ 621 വിമാനങ്ങളാണുള്ളത്. നിരക്ക് കുറയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

5. ഉസൈന്‍ ബോള്‍ട്ട് കായിക ലോകത്തെ കരിയർ അവസാനിപ്പിക്കുന്നു

തന്റെ കായിക ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഉസൈന്‍ ബോള്‍ട്ടിന്റെ പ്രഖ്യാപനം. അത്ലറ്റിക്സില്‍ നിന്ന് വിരമിച്ച ശേഷം പ്രഫഷണല്‍ ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. എന്നാൽ, ഇനി പ്രഫഷണല്‍ താരമാകാനില്ലെന്ന് ബോള്‍ട്ട് വ്യക്തമാക്കി.

ധനം ഓൺലൈനിന്റെ പുതിയ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ https://bit.ly/2sGjKNQ

LEAVE A REPLY

Please enter your comment!
Please enter your name here