ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാനവാര്‍ത്തകള്‍; മാര്‍ച്ച് 31

കൊറോണയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തികവര്‍ഷം നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും നീട്ടില്ലെന്ന് ധനമന്ത്രാലയം; കൂടുതല്‍ വാര്‍ത്തകള്‍ ചുരുക്കത്തില്‍

last minute tax planning
1. സാമ്പത്തിക വര്‍ഷം ദീര്‍ഘിപ്പിക്കലുണ്ടാകില്ല ; ധനകാര്യമന്ത്രാലയം

കൊറോണയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 ന് അവസാനിക്കുന്ന 2019-’20 സാമ്പത്തികവര്‍ഷം 15 മാസമായി നീട്ടണമെന്ന് ഓഡിറ്റര്‍മാരും വിവിധ വ്യവസായ സംഘടനകളും കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടെങ്കിലും സാമ്പത്തിക വര്‍ഷത്തില്‍ ദീര്‍ഘിപ്പിക്കലുണ്ടാകില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.

2. നാളെ മോട്ടോര്‍വാഹന നികുതി വര്‍ധന പ്രാബല്യത്തില്‍

ബജറ്റില്‍ നിര്‍ദ്ദേശിച്ച പ്രകാരം മോട്ടോര്‍ വാഹന നികുതികളിലും റവന്യൂ നികുതികളിലുമുള്ള വര്‍ധന നാളെ പ്രാബല്യത്തില്‍ വരും. എന്നാല്‍
ആഡംബര കെട്ടിട നികുതി വര്‍ധനയും മോട്ടോര്‍വാഹനവകുപ്പിലെ നികുതി വര്‍ധനയും നാളെ പ്രാബല്യത്തില്‍ വരുമ്പോള്‍ ഭൂമിയുടെ ന്യായവില വര്‍ധന തല്‍ക്കാലം നിലവില്‍ വരില്ല.

3. കോവിഡ്-19; കേരളത്തില്‍ രണ്ടാമത്തെ മരണം തിരുവനന്തപുരത്ത്

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന പോത്തന്‍കോട് സ്വദേശിയായ മുന്‍ എഎസ്‌ഐ അബ്ദുള്‍ അസീസാണ് (68) മരിച്ചത്. നേരത്തെ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും രണ്ടുദിവസം മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. തൈറോയ്ഡിന് പുറമെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ വൃക്കയും തകരാറിലായിരുന്നു.

4 . പൊതുമേഖലാ ബാങ്ക് ലയനം നാളെ

രാജ്യത്തെ 10 പൊതു മേഖലാ ബാങ്കുകള്‍ നാളെ ലയനത്തിലൂടെ 4 ബാങ്കുകളായി മാറും. കോവിഡ് 19ന്റെയും ക്വാറന്റീന്റെയും പശ്ചാത്തലത്തില്‍ ലയന നടപടികള്‍ നീട്ടി വെക്കും എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ലയനം നേരത്തെ നിശയിച്ച പോലെ തന്നെ നടക്കും എന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുകയാണ്.

5 . പ്രത്യക്ഷ നികുതി വരുമാനം 20 വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്

ഇന്ത്യയുടെ പ്രത്യക്ഷ നികുതി വരുമാനത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരിക്കുമെന്ന് സൂചന. പ്രതീക്ഷിക നികുതി വരുമാനം 11.7 ട്രില്യണ്‍ രൂപയായിരുന്നുവെങ്കില്‍ മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 10.5 ട്രില്യണ്‍ രൂപയേ സമാഹരിക്കാനാകൂ എന്നാണ് ആദായ നികുതി വകുപ്പ് കണക്കാക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here