ട്രെയിൻ 18: ഇന്ത്യയുടെ ആദ്യ എൻജിൻ രഹിത ട്രെയിൻ ട്രാക്കിലിറങ്ങുമ്പോൾ 

മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ശതാബ്ദി എക്സ്പ്രസിന്റെ പുതു തലമുറക്കാരനായി കണക്കാക്കുന്ന 'ട്രെയിൻ 18' പരീക്ഷണ ഓട്ടത്തിനായി ഇന്ന് (ഒക്ടോബർ 29) ട്രാക്കിലിറങ്ങുകയാണ്. ഇന്ത്യയുടെ ആദ്യ എൻജിൻ രഹിത തീവണ്ടിയാണ് ഇത്.

സെമി-ഹൈ സ്പീഡ് വിഭാഗത്തിൽപ്പെട്ട ട്രെയിൻ 18, ഏകദേശം 100 കോടി രൂപ ചെലവിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമ്മിച്ചത്. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമാണ്. പതിനെട്ട് മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയായത്.

ഇന്ത്യ ആവേശത്തോടെ കാത്തിരിക്കുന്ന ട്രെയിൻ 18 ന്റെ പ്രധാന ഫീച്ചറുകൾ

  • പൂർണ്ണമായും ശീതീകരിച്ച തീവണ്ടിയ്ക്ക് 16 കോച്ചുകളാണ് ഉള്ളത്.
  • മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ഓടും. ശതാബ്ദിക്ക് 130 കിലോമീറ്റർ ആയിരുന്നു വേഗത.
  • എഞ്ചിൻ ഇല്ല, സെൽഫ്-പ്രോപെൽഡ് ആണ്.
  • യാത്രക്കാരുടെ സുരക്ഷക്ക് സിസിടിവികൾ ഘടിപ്പിച്ചിട്ടുണ്ട്.
  • ട്രെയിനിൽ വൈഫൈ, ഇൻഫോടെയ്ൻമെൻറ് സിസ്റ്റം എന്നിവയുണ്ട്.
  • 52 സീറ്റുകൾ വീതമുള്ള രണ്ട് എക്സിക്യൂട്ടീവ് കംപാർട്മെന്റുകൾ. മറ്റ് കോച്ചുകൾക്ക് 78 സീറ്റുകൾ. 360 ഡിഗ്രിയിൽ കറങ്ങുന്ന ഇരിപ്പിടങ്ങൾ ആയിരിക്കും.
  • യാത്രക്കാർക്ക് ഡ്രൈവറുടെ ക്യാബിൻ കാണാൻ സാധിക്കുന്ന വിധത്തിലാണ് ഡിസൈൻ.
  • ആധുനിക രീതിയിലുള്ള ലൈറ്റിംഗ് സംവിധാനങ്ങൾ, ഓട്ടോമാറ്റിക് വാതിലുകൾ, സ്ലൈഡിങ് ചവിട്ടുപടികൾ, ജിപിഎസ് സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it