ഇക്കൊല്ലവും അമേരിക്ക തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അമേരിക്ക. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചകമാണിത്. ചൈനയായിരുന്നു ഇതിനു മുമ്പ്് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി.
വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2019-20 സാമ്പത്തിക വര്‍ഷത്തിലെ അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാരം 88.75 ബില്യണ്‍ ഡോളറിന്റേതായിരുന്നു. 2018-19 ല്‍ 87.96 ബില്യണ്‍ ഡോളറായിരുന്നത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉയര്‍ന്നു.അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യക്കാണ് ഈ വ്യാപാര ബന്ധത്തില്‍ മേല്‍ക്കോയ്മ. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര വിടവ് വര്‍ധിച്ചിട്ടുണ്ട്. 17.42 ബില്യണ്‍ ഡോളറാണ് ഇപ്പോഴത്തെ വിടവ്.
ഇന്ത്യയുടെ വലിയ വ്യാപാര പങ്കാളിയായി അമേരിക്ക മാറിയത് 2018-19 കാലത്താണ്. ചൈനയുമായുള്ള വ്യാപാര ബന്ധം 2018-19 ല്‍ 87.08 ബില്യണ്‍ ഡോളറായിരുന്നത് 2019-20 ല്‍ 81.87 ബില്യണ്‍ ഡോളറായി താഴ്ന്നു. അതേസമയം ഇന്ത്യ-ചൈന വ്യാപാര വിടവ് 2018-19 ല്‍ 53.57 ബില്യണ്‍ ഡോളറായിരുന്നെങ്കില്‍ അടുത്ത വര്‍ഷം 48.66 ബില്യണ്‍ ഡോളറായി കുറഞ്ഞു.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline